വന്ദേ ഭാരത് എക്സ്പ്രസിന് പാലക്കാട് ജങ്ഷനിൽ ഊഷ്‌മള സ്വീകരണം നൽകി : ബിജെപി

പാലക്കാട്.കേന്ദ്രസർക്കാരിന്റെ വിഷുക്കൈനീട്ടമായ വന്ദേ ഭാരത് എക്സ്പ്രസ് പാലക്കാട് ജംഗ്ഷനിൽ എത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് സ്വീകരണം നൽകി. പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു സ്വീകരണം. സ്വീകരണ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണമാർ ഉദ്ഘാടനം ചെയ്തു. പുതുതായി വന്ന ട്രെയിനിലേക്ക് പുഷ്പാർച്ചനയും, ട്രെയിന് മാല ചാർത്തുകയും ചെയ്തതോടൊപ്പം സി.കൃഷ്ണമാർ, കെ.എം. ഹരിദാസ് എന്നിവർ ചേർന്ന് ലോക്കോ പൈലറ്റിന് മാല ഇടുകയും, അവർക്ക് മധുരം നൽകുകയും ചെയ്തു. ബിജെപി സംസ്ഥാന ട്രഷറർ അഡ്വ.ഇ.കൃഷ്ണദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. വേണുഗോപാലൻ, എ.കെ.ഓമനക്കുട്ടൻ യുവമോർച്ച ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവൻ, വൈസ് പ്രസിഡണ്ട് നവീൻ വടക്കന്തറ, സംസ്ഥാന ബിജെപി കൗൺസിൽ അംഗം സി.മധു, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എം. ശശികുമാർ, ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.പ്രഭാകരൻ, കർഷക മോർച്ച, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.സുരേഷ്, ബിജെപി മലമ്പുഴ മണ്ഡലം പ്രസിഡണ്ട് ജി.സുജിത്ത്, ജന.സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, പാലക്കാട് മണ്ഡലം വൈസ് പ്രസിഡണ്ട് ആർ.ജി.മിലൻ, പട്ടികജാതി മോർച്ച സംസ്ഥാന സമിതി അംഗം എൻ. ശാന്തകുമാർ, നഗരസഭാ കൗൺസിലർമാർ, തുടങ്ങിയവരും നിരവധി നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.