സർവീസ് എക്സലൻസ് പുരസ്‌കാരം യുവ സംരംഭകൻ ശരത് ചന്ദ്രന്

  1. Home
  2. NATIONAL NEWS

സർവീസ് എക്സലൻസ് പുരസ്‌കാരം യുവ സംരംഭകൻ ശരത് ചന്ദ്രന്

സർവീസ് എക്സലൻസ്  പുരസ്‌കാരം യുവ സംരംഭകൻ ശരത് ചന്ദ്രന്


തിരുവനന്തപുരം: ബിസിനസ് ഇന്‍സൈറ്റ് മാഗസിൻ്റെ സർവീസ് എക്സലൻസ്  പുരസ്‌കാരം  ലാക്യൂസ്റ്റ് കണ്‍സള്‍ട്ടന്‍സിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ  ശരത് ചന്ദ്രന് ലഭിച്ചു.

 തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു പുരസ്‌കാരം സമ്മാനിച്ചു.
തൊഴിൽരഹിതരായവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും,ടാലന്റ് ഉള്ളവരുടെ ടാലന്റ് പുറത്തു കൊണ്ട് വരുന്നതുമായ പദ്ധതികൾ,
 കാഴ്ചപരിമിതർക്കും  ഭിന്നശേഷിക്കാര്‍ക്കും സഹായകരമാകുന്ന പദ്ധതികൾ എന്നിവയ്ക്ക് തുടക്കം കുറിക്കുകയാണ് ഭാവി ലക്ഷ്യമെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട്  അദ്ദേഹം പറഞ്ഞു.

2017 ല്‍  കണ്ണൂർ സ്വദേശിയായ ശരത്  തുടക്കം കുറിച്ച ലക്യുസ്റ്റ് ഗവേഷണം, പ്രോഡക്റ്റ് ഡെവലപ്പ്‌മെന്റ്, മാര്‍ക്കറ്റിങ്, ബിസിനസ്‌ കൺസൽട്ടൻസി തുടങ്ങിയവയിൽ വ്യത്യസ്തമായ സേവനങ്ങൾ നൽകി വരുന്നു. സംരംഭകനായ അദ്ദേഹം കൗണ്‍സിലറായും മോട്ടിവേറ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നടനും സംരംഭകനുമായ ദിനേശ് പണിക്കറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി ഋഷിരാജ് സിങ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ്, ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍ എഡിറ്റര്‍ പ്രജോദ് .പി രാജ് എന്നിവര്‍ പങ്കെടുത്തു.