പെരിന്തൽമണ്ണയിൽ വാഹന അപകടത്തിൽ ഡോക്ടർ മരണമടഞ്ഞു

  1. Home
  2. OBITUARY

പെരിന്തൽമണ്ണയിൽ വാഹന അപകടത്തിൽ ഡോക്ടർ മരണമടഞ്ഞു

ഫൈസൽ


മലപ്പുറം  വറ്റല്ലൂർ സമൂസപ്പടിയിലെ പരേതനായ പാറമ്മൽ മുഹമ്മദ് മുസ്ല്യാരുടെ മകൻ ഡോക്ടർ ഫൈസൽ 33 വാഹനാപകടത്തിൽ
മരണമടഞ്ഞു.
ആമിനയാണ് മാതാവ്.
ഇന്നലെ വൈകുന്നേരം ഡോക്ടർ സഞ്ചരിച്ച ബൈക്കിൽ പുത്തനങ്ങാടിയിൽ വെച്ച് ലോറി തട്ടിയാണ് അപകടം.
മാലാപറമ്പ് MES ലെ MDS ഫസ്റ്റ് ഇയർ വിദ്യാർത്ഥിയാണ്. ഭാര്യ :
ഡോക്ടർ നൗഷിബ പടിപ്പുരക്കൽ 
മാനിപുരം, കൊടുവള്ളി (അൽമാസ് ക്ലിനിക്ക്, കാപ്പ്, വെട്ടത്തൂർ) സഹോദരങ്ങൾ : ഷബീറലി (ജിദ്ദ KMCC ) മുഹമ്മദാലി, റംല, ഖൈറുന്നീസ.
പെരിന്തൽമണ്ണ പോലീസ് ഇൻക്വസ്റ്റ് നടത്തി.
വറ്റല്ലൂർ തോട്ടക്കര ജുമാ മസ്ജിദിൽ ഖബറടക്കം നടത്തും.