പെരിന്തൽമണ്ണയിൽ നവവധു കുഴഞ്ഞു വീണു മരിച്ചു

പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾപടിയിലെ കിഴക്കേതിൽ മുഹമ്മദ് മുസ്തഫയുടെയും, സീനത്തിൻ്റെയും മകൾ ഫാത്തിഫ ബത്തൂൽ കുഴഞ്ഞു വീണു മരിച്ചു.
19 വയസായിരുന്നു.
ഇന്ന് (ശനി) ഈ പെൺകുട്ടിയുടെ വിവാഹം നടക്കേണ്ടതായിരുന്നു. ഇന്നലെ രാത്രി നടന്ന മൈലാഞ്ചി കല്ല്യാണത്തിനിടക്ക് കുഴഞ്ഞ് വീണ് മരണപ്പെട്ടുകയായിരുന്നു.
മൂർക്കനാട്ടെ ഒരു യുവാവുമായി ഈയിടെയാണ് നിക്കാഹ് കഴിഞ്ഞത്.
ഇന്ന് വിവാഹ പാർട്ടിയും, കൂട്ടിക്കൊണ്ടു പോകലും നടക്കേണ്ടതായിരുന്നു.
ഫവാസ് ഏക സഹോദരനാണ്.