തന്റെ പുസ്തകം മലയാളിക്ക് സമർപ്പിച്ചുകൊണ്ട് പ്രഭാകരൻ നടന്നത് മരണത്തിലേക്ക്

  1. Home
  2. OBITUARY

തന്റെ പുസ്തകം മലയാളിക്ക് സമർപ്പിച്ചുകൊണ്ട് പ്രഭാകരൻ നടന്നത് മരണത്തിലേക്ക്

തന്റെ പുസ്തകം മലയാളിക്ക് സമർപ്പിച്ചുകൊണ്ട് പ്രഭാകരൻ നടന്നത് മരണത്തിലേക്ക് 


പെരിന്തൽമണ്ണ .ആനമങ്ങാട് എടത്തറ പ്രഭാകരൻ തന്റെ പുസ്തകം എഴുതി തുടങ്ങുമ്പോൾ അത് പ്രകാശനം ചെയ്തു കാണണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ .അങ്ങിനെ "ക്യാപ്റ്റൻ കുഞ്ചൻ ഐ എ എസ് " എന്ന പുസ്തക പ്രകാശനം  വിപുലമായി തന്നെ എടത്തറ പൊതുജന വായന ശാലയിൽ നടത്തി .ചടങ്ങു മുഴുമിക്കും മുൻപ് പ്രഭാകരനു  ക്ഷീണം തുടങ്ങുകയും കുഴയുകയും ചെയ്തു .തുടർന്ന് ഭാര്യ ഗീതയും ,സുഹൃത്ത് ഗഫൂറും അദ്ദേഹത്തെ പിടിച്ചു കൊണ്ട് പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിയിൽ മരണം പ്രഭാകരനെ കൂട്ടി കൊണ്ട് യാത്രയാവുകയും ചെയ്തു തന്റെ പുസ്തകം മലയാളിക്ക് സമർപ്പിച്ചുകൊണ്ട് പ്രഭാകരൻ നടന്നത് മരണത്തിലേക്ക് പ്രവാസിയായ പ്രഭാകരൻ സോഷ്യൽ മീഡിയയിൽ എഴുതി തുടങ്ങുകയും അങ്ങിനെ ഒരു പുസ്തകമായി  പ്രസിദ്ധീകരിക്കുകയും ആ ചടങ്ങിൽ വച്ച് തന്നെ തന്റെ ജീവിതം അവസാനിക്കുകയും ചെയ്തത് അവിടെ കൂടിയവർക്കും ചടങ്ങിൽ പങ്കെടുത്തവർക്കും വേദനയുടെ നിമിഷങ്ങളാണ് പകർന്നത് .
ഗീത ഏലംകുളം ആണ് ഭാര്യ .മക്കൾ .പ്രതീഷ് ജൂനി ( അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ,രാംദാസ് നഴ്സിംഗ് ഹോം ) പ്രശോബ് ജീവൻ (കുവൈത്ത് ) മരുമക്കൾ മീര ,നിഷ്‌ണ . സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും