\u0D0E\u0D1F\u0D4D\u0D1F\u0D3E\u0D02 \u0D15\u0D4D\u0D32\u0D3E\u0D38\u0D4D \u0D35\u0D3F\u0D26\u0D4D\u0D2F\u0D3E\u0D7C\u0D24\u0D4D\u0D25\u0D3F \u0D24\u0D42\u0D19\u0D4D\u0D19\u0D3F\u0D2E\u0D30\u0D3F\u0D1A\u0D4D\u0D1A \u0D28\u0D3F\u0D32\u0D2F\u0D3F\u0D7D

  1. Home
  2. OBITUARY

എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ


മലപ്പുറം: നിലമ്പൂരിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ വഴികടവിലാണ് സംഭവം. മരുതകടവ് കീരിപൊട്ടി കോളനിയിലെ ചന്ദ്രൻ-സുബി ദമ്പതികളുടെ മകനായ നിഖിലിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മരുത ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. രാത്രി ഒമ്പതിന് ശേഷം കുട്ടിയെ കാണാത്തതിനാൽ വീടിനടുത്തുള്ള മുത്തശിയുടെ അടുത്തേക്ക് പോയതാകുമെന്ന കണക്കുകൂട്ടലിലായിരുന്നു വീട്ടുകാർ. രാവിലെയാണ് വീടിനോട് ചേർന്ന് സ്ഥാപിച്ച ആട്ടിൻ കൂട്ടിൽ നിഖിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.