പ്രശസ്ത സിനിമ/സീരിയൽ അഭിനേതാവായ കൈലാസ് നാഥ് നിര്യാതനായി.

പ്രശസ്ത സിനിമ/സീരിയൽ അഭിനേതാവായ കൈലാസ് നാഥ് നിര്യാതനായി. തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ഏകദേശം 180-ഓളം സിനിമകളിലും വിവിധഭാഷകളിലായി 400-ലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ അഭിനയ വിഭാഗത്തിൽ ലക്ച്ചറർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബാലതാരമായി വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശം. ഇത് നല്ല തമാശ(1985) എന്നപേരിൽ ഒരു ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ അസോഷിയേറ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
അജിതാ കൈലാസ് പത്നിയാണ്. മകൾ ധന്യ കൈലാസ്.