പാലക്കാട് ജില്ലയിലെ മുതിർന്ന സിപിഐഎം നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം ചന്ദ്രൻ 77 അന്തരിച്ചു

  1. Home
  2. OBITUARY

പാലക്കാട് ജില്ലയിലെ മുതിർന്ന സിപിഐഎം നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം ചന്ദ്രൻ 77 അന്തരിച്ചു

പാലക്കാട് ജില്ലയിലെ മുതിർന്ന സിപിഐഎം നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം ചന്ദ്രൻ അന്തരിച്ചു


 പാലക്കാട്> സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗവും ആലത്തൂർ എംഎൽഎയുമായിരുന്ന ആനക്കര ചേക്കോട് മേലപ്പുറത്ത് എം ചന്ദ്രൻ (76) അന്തരിച്ചു. വർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ‌‌1987 മുൽ 98 വരെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 2006 മുതൽ 2016 വരെ ആലത്തൂരിൽ എംഎൽഎയായി.

എം കൃഷ്ണന്റേയും കെ പി അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15നു ആനക്കരയിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കെഎസ്എഫിലൂടെ അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഭാര്യ: കെ കോമളവല്ലി. മക്കൾ: എംസി ആഷി (ഗവ. പ്ലീഡർ, എറണാകുളം ഹൈക്കോടതി), എം സി ഷാബി ( ചാർട്ടേഡ് അകൗണ്ടൻ്റ്). മരുമക്കൾ: സൗമ്യ, ശ്രീഷ.