\u0D2A\u0D3F \u0D0E\u0D02 \u0D26\u0D3E\u0D15\u0D4D\u0D37\u0D3E\u0D2F\u0D23\u0D3F \u0D05\u0D2E\u0D4D\u0D2E \u0D05\u0D28\u0D4D\u0D24\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. OBITUARY

പി എം ദാക്ഷായണി അമ്മ അന്തരിച്ചു

പി എം ദാക്ഷായണി അമ്മ അന്തരിച്ചു


ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം വാസുദേവന്റെ അമ്മ പനങ്ങാട് മേലേതില്‍ ദാക്ഷായണി അമ്മ (93) നിര്യാതയായി. ചെര്‍പ്പുളശ്ശേരി സൗത്ത് എഎംഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപികയായി വിരമിച്ചതാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ഐവര്‍മഠം ശ്മശാനത്തില്‍. ഭര്‍ത്താവ് പരേതനായ വളയങ്ങാട്ട് അപ്പുണ്ണി നായര്‍.  മക്കള്‍: പി എം രാംകുമാര്‍ (റിട്ട. പ്രധാനാധ്യാപകന്‍ മുന്നര്‍ക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), പി എം വാസുദേവന്‍ (റിട്ട. അധ്യാപകന്‍, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), പി എം സൗമിനി (അധ്യാപിക സൗത്ത് എഎംഎല്‍പി സ്‌കൂള്‍). മരുമക്കള്‍: വി മുരളീശന്‍ (റിട്ട. എസ്ബിഐ), കെ എ കോമളം (റിട്ട. പ്രധാനാധ്യാപിക മുന്നര്‍ക്കോട് ഗവ. എച്ച്എസ്എസ്), എന്‍ ഗീത (റിട്ട. പ്രധാനാധ്യാപിക, തൂത ഡിഎച്ച്എസ്എസ്)