ക്ഷേത്ര പൂജാരിയെ സമീപത്തെ പറമ്പിലെ റബ്ബർമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

  1. Home
  2. OBITUARY

ക്ഷേത്ര പൂജാരിയെ സമീപത്തെ പറമ്പിലെ റബ്ബർമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ക്ഷേത്ര പൂജാരിയെ സമീപത്തെ പറമ്പിലെ റബ്ബർമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പെരിങ്ങോം .ക്ഷേത്ര പൂജാരിയെ സമീപത്തെ പറമ്പിലെ റബ്ബർമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മാത്തിൽ കുറുവേലി ഭഗവതി ക്ഷേത്രത്തിലെ പൂജാരിയും കുറുവേലി സ്വദേശിയുമായ പുതുമന ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയെ (55)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മാസങ്ങൾക്ക് മുമ്പാണ് പുതിയ വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്.
കുറുവേലിയിലെ പരേതരായ വിഷ്ണു നമ്പൂതിരിയുടെയും ലക്ഷ്മിക്കുട്ടി അന്തർജനത്തിൻ്റേയും മകനാണ്. ഭാര്യ: രോഹിണി. മക്കൾ: സൗഭാഗ്യ, ദുർഗ .സഹോദരങ്ങൾ: നാരായണൻ നമ്പൂതിരി, ഈശ്വരൻ നമ്പൂതിരി, ദ്രൗപതി.
പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.