ഷൊർണുർ ഉപജില്ല കായികമേളയിൽ ചളവറ ഹൈസ്കൂൾ കിരീടം നേടി

  1. Home
  2. sports

ഷൊർണുർ ഉപജില്ല കായികമേളയിൽ ചളവറ ഹൈസ്കൂൾ കിരീടം നേടി

ഷൊർണൂർ ഉപ


ഷൊർണൂർ ഉപജില്ലാ കായിക മേളയിൽ തുടർച്ചയായി അഞ്ചാം വർഷവും കിരീടം നിലനിർത്തി ചളവറ ഹയർസെക്കൻഡറി സ്കൂൾ.ഷൊർണൂർ കെവിആർ ഹൈസ്കൂളിൽ  നടന്ന ഷൊർണൂർ ഉപജില്ലാ കായിക മത്സരത്തിൽ 341 പോയിൻറ് നേടി ചളവറ ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം വർഷവും കിരീടം നിലനിർത്തി രണ്ടുവർഷമായി മുടങ്ങിയ കായികമേളയിൽ  വൻ മുന്നേറ്റം നടത്തിയാണ് ചളവറ ഹയർ സെക്കൻഡറി സ്കൂൾ കിരീടം നിലനിർത്തിയത്.  സ്കൂളിലെ അഞ്ച് സംസ്ഥാന താരങ്ങളും സബ്ജില്ലാ മീറ്റിൽ അണിനിരന്നത് എല്ലാവർഷത്തേക്കാളും മറ്റു സ്കൂളുകളിൽ നിന്നും 187  ഓളം പോയിൻറ് ലീഡ് വന്നാണ് വിജയം കരസ്ഥമാക്കിയത്. സ്കൂളിൽനിന്ന് 88 കുട്ടികളാണ് പങ്കെടുത്തത് ചളവറ ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപികയായ സൂര്യയാണ് പരിശീലക .