50 മത്കാദറലിസവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റ് ഡിസംബറിൽ തുടക്കം കുറിക്കുന്നു.

  1. Home
  2. sports

50 മത്കാദറലിസവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റ് ഡിസംബറിൽ തുടക്കം കുറിക്കുന്നു.

മത്കാദറലിസവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റ് ഡിസംബറിൽ തുടക്കം കുറിക്കുന്നു.


പെരിന്തൽമണ്ണ | പെരിന്തൽമണ്ണയിൽ സവൻ ഫുട്ബാളിന്ന് തുടക്കം കുറിച്ചു കൊണ്ട് കാദർ & മുഹമ്മദലി അഖിലേന്ത്യാ സവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റ് ഡിസംബറിൽ നെഹറു സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുന്നു. ടൂർണ്ണമെൻ്റിൻ്റെ അമ്പതാം വാർഷികമായ ഈ വർഷം ടൂർണ്ണമെൻ്റിനോടനുബന്ധിച്ച് ഒട്ടനവധി പദ്ധതികളാണ് ക്ളബ്ബ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്. ഇതിൻ്റെ ഭാഗമായി ദുബൈ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് തന്നെ ഒരു സ്പോർട്ട്സ് ക്ളബ്ബ് ആദ്യമായി ഒരു സവൻസ് ഫുട്ബാൾ ടൂർണ്ണമെൻറ് സംഘടിപ്പിക്കുകയാണ്. ഒക്ടോബർ രണ്ടാം വാരത്തിൽ ദുബൈയിൽ തുടക്കം കുറിക്കുന്ന കാദറലി ട്രോഫി ക്ക് വേണ്ടിയുള്ള സവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൽ 24 ടീമുകൾ പങ്കെടുക്കും. ടൂർണ്ണമെൻറിൽ നിന്നും ലഭിക്കുന്ന ആദായം ക്ളബ്ബ് നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു് വിനിയോഗിക്കവാനാണ് തീരുമാനം. ക്ളബ്ബ് ഇതിനകം പ്രഖ്യാപിച്ച രണ്ട് പദ്ധതികൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു.നഗരസഭയിലെ ഡയലിസ് ചെയ്ത് കൊണ്ടിരിക്കുന്നവരും, കിഡ്നി രോഗികളുമായ35 - രോഗികൾക്ക് 1000 രൂപ വെച്ച് മാസാന്തം നൽകുന്ന പെൻഷൻ പദ്ധതി ,അതുപോലെ
നഗരസഭയിലെ കിടപ്പ് രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ നൽകുന്ന പദ്ധതി എന്നിവ ഇതിനകം തുടങ്ങിക്കഴിഞ്ഞു.