ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; ലോങ്‌ജമ്പിൽ മുരളി ശ്രീശങ്കർ ഫൈനലിൽ പ്രവേശിച്ചു

  1. Home
  2. sports

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; ലോങ്‌ജമ്പിൽ മുരളി ശ്രീശങ്കർ ഫൈനലിൽ പ്രവേശിച്ചു

Murali srisankar


ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം ലോങ്ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കർ ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യത റൗണ്ടിൽ രണ്ടാം ശ്രമത്തിൽ 8.00 മീറ്റർ ദൂരം ചാടിയാണ് ഫൈനലിൽ എത്തിയത്. ശ്രീശങ്കർ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ്ജമ്പിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ്. യോഗ്യത മത്സരം നടന്നത് രണ്ട് ഗ്രൂപ്പുകളിലായാണ്. ആകെ 12 പേരാണ് ഫൈനലിൽ എത്തിയത്. അതിൽ മികച്ച ആറാമത്തെ ദൂരമാണ് ശ്രീശങ്കറിന്റേത്.

അതേസമയം, ഈ ഇനത്തിൽ മത്സരിച്ച മലയാളിയായ മുഹമ്മദ് അനീസിനും ജെസ്വിൻ ആൾഡ്രിനും യോഗ്യത നേടാനായില്ല. 
ശ്രീശങ്കറെ 2018 ലെ കോമ്മൺവെൽത്ത് ഗെയിംസിലുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ഇവന്റിന് 10 ദിവസം മുൻപ് അനാരോഗ്യത്തെ തുടർന്ന് പിന്മാറേണ്ടി വന്നു. ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2018ൽ പങ്കെടുത്ത് 7.47 മീറ്റർ ചാടി വെങ്കലം നേടിയിട്ടുണ്ട്. ജക്കാർത്തയിൽ 2018ൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഫൈനലിൽ 7.95 മീറ്ററോടെ ആറാം സ്ഥാനത്തെത്തി.


ഇന്ത്യയുടെ അവിനാശ് മുകുന്ദ് സാബ്ലെ പുരുഷന്മാരുടെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിൾ ചേസിൽ ഫൈനലിലേക്ക് യോഗ്യത നേടി. ഹീറ്റ്‌സില്‍ മൂന്നാമത് ഫിനിഷ് ചെയ്താണ് അവിനാശ് യോഗ്യത നേടിയത്. 8 മിനിറ്റും 18 സെക്കന്‍റും കൊണ്ടാണ് അവിനാഷ് ഫിനിഷ് ചെയ്തത്.