WFSK ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ തിളക്കവുമായി അങ്ങാടിപ്പുറം ഏറാൻതോടിന്റെ നിഷാത് അഞ്ചും*

  1. Home
  2. sports

WFSK ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ തിളക്കവുമായി അങ്ങാടിപ്പുറം ഏറാൻതോടിന്റെ നിഷാത് അഞ്ചും*

WFSK ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ തിളക്കവുമായി അങ്ങാടിപ്പുറം  ഏറാൻതോടിന്റെ നിഷാത് അഞ്ചും*


ഇക്കഴിഞ്ഞ ഫെബ്രുവരി 26 ന് തൃപ്രയാർ TSGA ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന WFSK ദേശീയ ചാമ്പ്യൻഷിപ്പിൽ കുമിത്തെ വിഭാഗത്തിൽ ഗോൾഡും കത്ത വിഭാഗത്തിൽ സിൽവറും നേടിയ സന്തോഷത്തിലാണ് വലമ്പുർ ഏറാൻതോട്ടിലെ നിഷാത്ത് അഞ്ജുവും കുടുംബവും.

വലമ്പൂർ എറാൻതോട് സ്വദേശികളായ അൻസാർ സജ്‌ന ദമ്പതികളുടെ മകളും 
അങ്ങാടിപ്പുറം തരകൻ ഹയർ സെക്കണ്ടറി സ്കൂളിൽ 8ആം ക്ലാസ്സ്‌ വിദ്യാർത്ഥിയായ നിഷാത്ത് അഞ്ചും.

8ആം വയസ്സ് മുതൽ സ്വയം താല്പര്യത്തോടെ  കരാട്ടെ ഇൻസ്‌ട്രാക്ടർമാരായ ഹാറൂൺ, കുഞ്ഞിമുഹമ്മദ് എന്നിവരുടെ കീഴിൽ പരിശീലനം നടത്തിവരുന്നു.11 ആം വയസ്സിൽ 2020 ൽ ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റും 2022 ൽ സെക്കന്റ്‌ ഡാൻ ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി.WFSK ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ തിളക്കവുമായി അങ്ങാടിപ്പുറം  ഏറാൻതോടിന്റെ നിഷാത് അഞ്ചും*

world federation of shotokan karate യിൽ 2nd dan black belt ഉം, 2018 ൽ ചെർപ്പുലശ്ശേരിയിൽ നടന്ന 4th kerala state muay thai championship ൽ gold ഉം, 2019 ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന 5th Kerala state muay thai championship ൽ silver ഉം, 2019 ൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന KAI malappuram district karate championship ൽ gold ഉം, 2020 ൽ കോഴിക്കോട് വെച്ച് നടന്ന 1st all kerala inter club muay thai championship ൽ gold ഉം, 2020 ൽ തൃശ്ശൂരിൽ വെച്ച് നടന്ന WFSK national karate championship ൽ gold ഉം, 2022 ൽ തൃശ്ശൂരിൽ വെച്ച് നടന്ന 7th kerala state muay thai championship ൽ silver ഉം കരസ്ഥമാക്കി കൂടാതെ    semicontact, fullcontact, ചാമ്പ്യൻഷിപ്പുകളിലായി നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. നേടിയ വിജയങ്ങൾക്കെല്ലാം സഹപരിശീലകരുടെയും സ്കൂൾ അധ്യാപകരുടെയും പൂർണ്ണപിന്തുണയും പ്രോത്സാഹനവും കിട്ടിയിട്ടുണ്ടെന്ന് അഞ്ചും പറഞ്ഞു.

അപകടകരമായ ലഹരിയുടെ കെണികളിൽ നിന്നും വിട്ടു നില്കുന്നതിനും സാമൂഹിക പ്രതിപദ്ധതയും ലക്ഷ്യബോധവും ഉള്ള തലമുറയെ വാർത്തെടുക്കുന്നതിനും ആക്രമണങ്ങളിൽ നിന്നും സ്വയം രക്ഷിക്കാൻ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെയും നിരവധി ആൺകുട്ടികളെയും പെൺകുട്ടികളെയും instructor മാരുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.

പെൺ മക്കൾ സുരക്ഷിതരായിരുന്ന കാലം മാറുകയാണ്. സ്വയം രക്ഷിക്കാൻ അവരെ പ്രാപ്തരാക്കണം. നമ്മൾ നമ്മുടെ മക്കൾക്ക് നല്ല ഭക്ഷണം, നല്ല വസ്ത്രം, നല്ല വിദ്യാഭ്യാസം എല്ലാം ഒരുക്കികൊടുക്കുന്നതുപോലെ പെൺകുട്ടികളുടെ നേരെ ഉള്ള അതിക്രമങ്ങൾക്ക് സ്വയം രക്ഷിക്കാൻ അവരെ നാം പ്രാപ്തരാക്കണം.
സ്കൂളുകളിൽ എല്ലാ കുട്ടികൾക്കും അവരുടെ സ്വയ രക്ഷക്കും ആരോഗ്യകരമായ ജീവിത ശൈലി നിലനിർത്തുന്നതിനും കായിക വിഷയങ്ങളിൽ ഉൾപ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായമെന്നും നിഷാത് അഞ്ചും പറഞ്ഞു.

വലമ്പുർ ഏറാൻതോട് മദ്രസ്സ പടിയിൽ സ്വന്തമായി പരിശീലനവും നൽകുന്നുണ്ട് ഈ കൊച്ചു മിടുക്കി.