ഏഷ്യാപസഫിക് മാസ്റ്റേഴ്‌സ് ഗെയിംസ്: ഇന്ത്യക്കായ് വെള്ളി നേടി ലിബാസ് പി ബാവ

  1. Home
  2. sports

ഏഷ്യാപസഫിക് മാസ്റ്റേഴ്‌സ് ഗെയിംസ്: ഇന്ത്യക്കായ് വെള്ളി നേടി ലിബാസ് പി ബാവ

ഏഷ്യാപസഫിക് മാസ്റ്റേഴ്‌സ് ഗെയിംസ്: ഇന്ത്യക്കായ് വെള്ളി നേടി ലിബാസ് പി ബാവ


സൗത്ത് കൊറിയ : ഏഷ്യാപസഫിക് മാസ്റ്റേഴ്‌സ് ഗെയിംസില്‍ ഇന്ത്യക്കായി മെഡല്‍ നേടി ലിബാസ് പി ബാവ. ഭാരോദ്വഹനത്തിലാണ് ലിബാസ് നേട്ടം സ്വന്തമാക്കിയത്. 81 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച താരം വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു. മാര്‍ച്ചില്‍് ന്യൂസിലാന്‍ഡില്‍ വച്ച് നടന്ന മാസ്റ്റേഴ്‌സ് കപ്പിലും ലോകകപ്പിലും ലിബാസ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യാപസഫിക് മാസ്റ്റേഴ്‌സ് ഗെയിംസ്: ഇന്ത്യക്കായ് വെള്ളി നേടി ലിബാസ് പി ബാവ

'പരിക്കുകള്‍ക്കിടയിലും മെഡല്‍ നേടി രാജ്യത്തിന് അഭിമാനമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ്' മത്സരശേഷം താരം പ്രതികരിച്ചത്. കൊച്ചി കലൂര്‍ സ്വദേശിനിയായ ലിബാസിന് പൂര്‍ണ പിന്‍തുണയുമായി ഭര്‍ത്താവും കുട്ടികളും ഒപ്പം തന്നെയുണ്ട്. 

ചെറുപ്പത്തില്‍ തന്നെ ഭാരോദ്വഹനത്തില്‍ മികവ് തെളിയിക്കാന്‍ ലിബാസിന് സാധിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ടൂര്‍ണമെന്റുകളിലെ മെഡല്‍ നേട്ടങ്ങള്‍ അവിടെ അവസാനിപ്പിക്കാതെ മാസ്റ്റേഴ്‌സ് തലത്തിലേക്കും തുടരാന്‍ താരം തീരുമാനിക്കുകയായിരുന്നു. 2019ല്‍ നടന്ന ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പിലും 2020ലെ  നാഷണല്‍ മാസ്റ്റേഴ്‌സ് ഗെയിംസിലും ലിബാസ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരുന്നു.