\u0D06\u0D26\u0D4D\u0D2F \u0D30\u0D23\u0D4D\u0D1F\u0D3F\u0D7D \u0D38\u0D4D\u0D25\u0D3E\u0D28\u0D02 \u0D09\u0D31\u0D2A\u0D4D\u0D2A\u0D3E\u0D15\u0D4D\u0D15\u0D3E\u0D28\u0D4D‍ \u0D1A\u0D46\u0D28\u0D4D\u0D28\u0D48 \u0D38\u0D42\u0D2A\u0D4D\u0D2A\u0D30\u0D4D‍ \u0D15\u0D3F\u0D02\u0D17\u0D4D‌\u0D38\u0D4D \u0D07\u0D28\u0D4D\u0D28\u0D4D \u0D2A\u0D1E\u0D4D\u0D1A\u0D3E\u0D2C\u0D4D \u0D15\u0D3F\u0D02\u0D17\u0D4D‌\u0D38\u0D3F\u0D28\u0D46 \u0D28\u0D47\u0D30\u0D3F\u0D1F\u0D41\u0D02.

  1. Home
  2. sports

ആദ്യ രണ്ടിൽ സ്ഥാനം ഉറപ്പാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും.

ദുബായ്: ഐപിഎല്‍ ക്വാളിഫയര്‍ ഉറപ്പാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. വൈകീട്ട് 3.30ന് ദുബായിയിലാണ് മത്സരം. ക്വാളിഫയറില്‍ സ്ഥാനം ഉറപ്പാക്കാന്‍ ചെന്നൈക്ക് ഒരു ജയം കൂടി അനിവാര്യമാണ്. നെറ്റ് റണ്‍റേറ്റ് ഏറ്റവും കൂടുതലുള്ള ടീമായതിനാല്‍ ചെന്നൈ ക്വാളിഫയറിലെത്താതിരുന്നാല്‍ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ.  പ്ലേഓഫ് ബെര്‍ത്ത് പോലുമില്ലാതെ തിരിച്ചടി നേരിട്ട കഴിഞ്ഞ സീസണ്‍ മറക്കാന്‍ ഇത്തവണ കിരീടമാണ് ചെന്നൈ ലക്ഷ്യമിടുന്നത്. പഞ്ചാബാവട്ടെ ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍ പരിക്കേറ്റ് പുറത്തായതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ ഡ്വയിന്‍ ബ്രാവോയെ മാറ്റിനിര്‍ത്തില്ല. റെയ്‌ന തിരിച്ചെത്തിയില്ലെങ്കില്‍ റോബിന്‍ ഉത്തപ്പ തുടരും. നായകന്‍ ധോനി ബാറ്റിംഗില്‍ ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും.


ദുബായ്: ഐപിഎല്‍ ക്വാളിഫയര്‍ ഉറപ്പാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. വൈകീട്ട് 3.30ന് ദുബായിയിലാണ് മത്സരം. ക്വാളിഫയറില്‍ സ്ഥാനം ഉറപ്പാക്കാന്‍ ചെന്നൈക്ക് ഒരു ജയം കൂടി അനിവാര്യമാണ്. നെറ്റ് റണ്‍റേറ്റ് ഏറ്റവും കൂടുതലുള്ള ടീമായതിനാല്‍ ചെന്നൈ ക്വാളിഫയറിലെത്താതിരുന്നാല്‍ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ.പ്ലേഓഫ് ബെര്‍ത്ത് പോലുമില്ലാതെ തിരിച്ചടി നേരിട്ട കഴിഞ്ഞ സീസണ്‍ മറക്കാന്‍ ഇത്തവണ കിരീടമാണ് ചെന്നൈ ലക്ഷ്യമിടുന്നത്. പഞ്ചാബാവട്ടെ ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍ പരിക്കേറ്റ് പുറത്തായതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ ഡ്വയിന്‍ ബ്രാവോയെ മാറ്റിനിര്‍ത്തില്ല. റെയ്‌ന തിരിച്ചെത്തിയില്ലെങ്കില്‍ റോബിന്‍ ഉത്തപ്പ തുടരും. നായകന്‍ ധോനി ബാറ്റിംഗില്‍ ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും.