\u0D1F\u0D3F20 \u0D32\u0D4B\u0D15\u0D15\u0D2A\u0D4D\u0D2A\u0D3F\u0D32\u0D4D‍ \u0D36\u0D4D\u0D30\u0D40\u0D32\u0D19\u0D4D\u0D15\u0D15\u0D4D\u0D15\u0D46\u0D24\u0D3F\u0D30\u0D46 20 \u0D31\u0D23\u0D4D‍\u0D38\u0D3F\u0D28\u0D4D\u0D31\u0D46 \u0D24\u0D4B\u0D32\u0D4D‍\u0D35\u0D3F\u0D2F\u0D3F\u0D7D \u0D28\u0D3F\u0D32\u0D35\u0D3F\u0D32\u0D46 \u0D1A\u0D3E\u0D2E\u0D4D\u0D2A\u0D4D\u0D2F\u0D28\u0D4D‍\u0D2E\u0D3E\u0D30\u0D3E\u0D2F \u0D35\u0D46\u0D38\u0D4D\u0D31\u0D4D\u0D31\u0D4D \u0D07\u0D28\u0D4D‍\u0D21\u0D40\u0D38\u0D4D.

  1. Home
  2. sports

ടി20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 20 റണ്‍സിന്റെ തോല്‍വിയിൽ നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്.

ടി20 ലോകകപ്പില്‍ സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 20 റണ്‍സിന്റെ തോല്‍വി വഴങ്ങി നിലവിലെ


ടി20 ലോകകപ്പില്‍ സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 20 റണ്‍സിന്റെ തോല്‍വി വഴങ്ങി നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ക്രിസ് ഗെയ്‌ലും ആന്ദ്രെ റസലും  ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡുമെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 54 പന്തില്‍ പുറത്താകാതെ 81 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയറും 46 റണ്‍സെടുത്ത നിക്കോളാസ് പുരാനും മാത്രമെ വിന്‍ഡീസിനായി പൊരുതിയുള്ളു. 41 പന്തില്‍ 68 റണ്‍സെടുത്തചരിത് അസലങ്കയുടെയും 41 പന്തില്‍ 51 റണ്‍സെടുത്ത പാതും നിസങ്കയുടെയും കരുത്തിലാണ് ശ്രീലങ്ക 189 റണ്‍സെടുത്തത്.