\u0D1C\u0D3F\u0D32\u0D4D\u0D32\u0D3E\u0D24\u0D32 \u0D38\u0D3F\u0D35\u0D3F\u0D7D \u0D38\u0D7C\u0D35\u0D40\u0D38\u0D4D \u0D2E\u0D24\u0D4D\u0D38\u0D30\u0D19\u0D4D\u0D19\u0D7E 21\u0D28\u0D4D.

  1. Home
  2. sports

ജില്ലാതല സിവിൽ സർവീസ് മത്സരങ്ങൾ 21ന്.

ജില്ലാതല സിവിൽ സർവീസ് മത്സരങ്ങൾ 21ന്.


കോട്ടയം: കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കുവേണ്ടി സംഘടിപ്പിക്കുന്ന ജില്ലാതല സിവിൽ സർവീസ് മത്സരങ്ങൾ ഒക്ടോബർ 21നു നടക്കും. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച എലിജിബിലിറ്റി ഫോറം ഒക്ടോബർ 13നു വൈകിട്ട് അഞ്ചിനകം dsckottayam@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, ഇൻഡോർ സ്റ്റേഡിയം, കോട്ടയം എന്ന വിലാസത്തിലോ അയച്ചു നൽകണം. ഇ-മെയിലിൽ അയച്ചവർ അന്നേ ദിവസം അതത് മത്സരകേന്ദ്രങ്ങളിൽ അസൽ എലിജിബിലിറ്റി ഫോറം സഹിതം രാവിലെ ഒൻപതിന് റിപ്പോർട്ട് ചെയ്യണം. ഫോൺ: 0481-2563825.

മത്സര ഇനങ്ങളും വേദിയും സംബന്ധിച്ച വിവരങ്ങൾ ചുവടെ:

അത്‌ലറ്റിക്‌സ്, ഫുട്ബോൾ, വോളിബോൾ (പുരുഷ,വനിത), ബാസ്‌ക്കറ്റ് ബോൾ, സ്വിമ്മിങ് - പാലാ മുനിസിപ്പൽ സ്റ്റേഡിയം.

ബാഡ്മിന്റൺ (ഷട്ടിൽ), ലോൺ ടെന്നീസ്, ടേബിൾ ടെന്നീസ്, പവർ ലിഫ്റ്റിങ്, വെയിറ്റ് ലിഫ്റ്റിങ് ആൻഡ് ബെസ്റ്റ് ഫിസിക്ക്, കബഡി (പുരുഷ ,വനിത ), റസ്ലിങ് (പുരുഷ ,വനിത) - കോട്ടയം ഇൻഡോർ സ്റ്റേഡിയം. ക്രിക്കറ്റ്- സെന്റ്.എഫ്രേംസ് സ്പോർട്സ് അക്കാദമി മാന്നാനം. ചെസ്- ചെസ് അക്കാഡമി കഞ്ഞിക്കുഴി.