\u0D1F\u0D3F20 \u0D32\u0D4B\u0D15\u0D15\u0D2A\u0D4D\u0D2A\u0D3F\u0D28\u0D4D \u0D2A\u0D41\u0D24\u0D4D\u0D24\u0D7B \u0D32\u0D41\u0D15\u0D4D\u0D15\u0D3F\u0D7D \u0D07\u0D28\u0D4D\u0D24\u0D4D\u0D2F; \u0D2A\u0D41\u0D24\u0D3F\u0D2F \u0D1C\u0D47\u0D34\u0D4D\u0D38\u0D3F \u0D2A\u0D41\u0D31\u0D24\u0D4D\u0D24\u0D3F\u0D31\u0D15\u0D4D\u0D15\u0D3F

  1. Home
  2. sports

ടി20 ലോകകപ്പിന് പുത്തൻ ലുക്കിൽ ഇന്ത്യ; പുതിയ ജേഴ്സി പുറത്തിറക്കി

പ്രഷ്യൻ ബ്ലൂ, റോയൽ ബ്ലൂ നിറങ്ങളിലായാണ് ജേഴ്സി വരുന്നത്.“ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ നിന്നും മാത്രമല്ല, ലോകമെമ്പാടുമുള്ള പിന്തുണ ആസ്വദിക്കുന്നു, അവരുടെ ആവേശവും ഊർജ്ജവും ആഘോഷിക്കാൻ ഈ ജേഴ്സിയേക്കാൾ മികച്ച മാർഗമില്ല.” ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ലോകകപ്പ് നടക്കുക. പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ദുബായിയിൽ വെച്ചാണ് മത്സരം നടക്കുന്നത്.


ദുബായ്:ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ടീം ജേഴ്സി പുറത്തിറക്കി. ആരാധകരിൽ നിന്നും പ്രചോദനം കൊണ്ട ജേഴ്സി എന്നാണ് ബിസിസിഐ പുതിയ ജേഴ്സിയെ കുറിച്ചു പറയുന്നത്.“ബില്യൺ ചിയേഴ്സ് ജേഴ്സി” എന്നാണ് ജേഴ്സിക്ക് പേരിട്ടിരിക്കുന്നത്. ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക കിറ്റ് സ്പോൺസർമാരായ എംപിഎൽ സ്പോർട്സാണ് പുതിയ ജേഴ്സി പുറത്തിറക്കിയത്.“ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജേഴ്സിയിൽ ആരാധകരെ അനുസ്മരിക്കുന്നത്.” പ്രതീകാത്മക ശബ്‌ദ തരംഗങ്ങളായി ജേഴ്സിയിൽ നൽകിയിരിക്കുന്നത് ആരാധകരുടെ ആഹ്ളാദ പ്രകടനങ്ങൾ ആണെന്ന് എംപിഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.പ്രഷ്യൻ ബ്ലൂ, റോയൽ ബ്ലൂ നിറങ്ങളിലായാണ് ജേഴ്സി വരുന്നത്.“ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ നിന്നും മാത്രമല്ല, ലോകമെമ്പാടുമുള്ള പിന്തുണ ആസ്വദിക്കുന്നു, അവരുടെ ആവേശവും ഊർജ്ജവും ആഘോഷിക്കാൻ ഈ ജേഴ്സിയേക്കാൾ മികച്ച മാർഗമില്ല.” ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ലോകകപ്പ് നടക്കുക. പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ദുബായിയിൽ വെച്ചാണ് മത്സരം നടക്കുന്നത്.