\u0D2B\u0D41\u0D1F\u0D4D\u0D2C\u0D3E\u0D7E \u0D2C\u0D3E\u0D32\u0D7B\u0D38\u0D3F\u0D7D \u0D2E\u0D3E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F\u0D15 \u0D2A\u0D4D\u0D30\u0D15\u0D1F\u0D28\u0D02; \u0D07\u0D28\u0D4D\u0D24\u0D4D\u0D2F \u0D2C\u0D41\u0D15\u0D4D\u0D15\u0D4D \u0D13\u0D2B\u0D4D \u0D31\u0D46\u0D15\u0D4D\u0D15\u0D4B\u0D21\u0D3F\u0D7D \u0D07\u0D1F\u0D02 \u0D28\u0D47\u0D1F\u0D3F \u0D2E\u0D41\u0D39\u0D2E\u0D4D\u0D2E\u0D26\u0D4D \u0D37\u0D46\u0D2E\u0D40\u0D7B \u0D2A\u0D3E\u0D31\u0D32\u0D4D‍

  1. Home
  2. sports

ഫുട്ബാൾ ബാലൻസിൽ മാന്ത്രിക പ്രകടനം; ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി മുഹമ്മദ് ഷെമീൻ പാറല്‍

ഫുട്ബാൾ ബാലൻസിൽ മാന്ത്രിക പ്രകടനം; ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി മുഹമ്മദ് ഷെമീൻ പാറല്‍


പെരിന്തല്‍മണ്ണ : ബക്കറ്റിന് മുകളിൽ പന്ത് വെച്ച് അതിന് മുകളിൽ കയറിനിന്ന് പിരടിയിലൊരു ഫുട്ബോൾ ബാലൻസ് ചെയ്ത് 57 സെക്കന്‍റില്‍ 7 ജേഴ്സികൾ അഴിച്ചുമാറ്റി ഇന്ത്യ  ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ്  മുഹമ്മദ് ഷെമീൻ പാറല്‍. ഫുട്ബോളിന്റെ മുകളിൽ  ബാലൻസ് ചെയ്ത് കയറി നിന്നാണ് ഷെമീന്‍ കാണികളെ അമ്പരപ്പിക്കുന്ന ഈ പ്രകടനം കാഴ്ചവെച്ചത്.

തൂത പാറല്‍ പള്ളിക്ക് സമീപം താമസിക്കുന്ന ഇറക്കിങ്ങല്‍ ഹബിബയുടെ മകനാണ് ഷെമീന്‍.  അസാമാന്യ മെയ്വഴക്കത്തിലൂടെ മിന്നും  പ്രകടനം കാഴ്ചവച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഷെമീൻ  നാടിനഭിമാനമായിരിക്കുകയാണ്. വീട്ടുകാരും നാട്ടുകാരും പ്രാദേശിക ക്ലബായ പാറൽ പാസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും  പൂര്‍ണ പിന്തുണയുമായി ഷെമീനു പിന്നിലുണ്ട്.

ഷെമീനിന്റെ ഈ പ്രകടനം കണ്ട ചെര്‍പ്പുളശ്ശേരി ഓണ്‍ലൈന്‍ വാര്‍ത്ത ഗ്രൂപ്പ് അഡ്മിനും ബന്ധുവുമായ ഷൗക്കത്തലി കുളപ്പടയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അപേക്ഷിക്കാനുള്ള പ്രേരണയേകിയതെന്ന് ഷെമീൻ പറഞ്ഞു.

മൂന്ന് പെയിന്റ് ബക്കറ്റിന്  മുകളിൽ രണ്ട് ബക്കറ്റും അതിനു മുകളില്‍ രണ്ടു ഫുട്ബോളും വെച്ച്, അതിന് മുകളിൽ കയറി നിന്ന് ബാലൻസ് ചെയ്ത് കഴുത്തിന്റെ പിൻ ഭാഗത്ത് (പിരടിയിൽ ) ഒരു ഫുട്ബോൾ വെച്ച് അത് വീഴാതെ നിർത്തി ജേഴ്‌സി അഴിച്ചു മാറ്റുന്ന ഈ പ്ലസ് വൺകാരന്റെ പ്രകടനം ആരെയും അമ്പരപ്പിക്കും. ചെറുപ്പം മുതലേ ഫുട്ബോൾ ഒരു ഹരമായ ഷെമീന്‍ തന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഇനിയും കൂടുതൽ റെക്കോർഡുകൾ 
തുന്നിച്ചേർക്കാനുള്ള പരിശ്രമത്തിലാണ്  തൂത ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലെ ഈ പ്ലസ് വൺ വിദ്യാർത്ഥി.