ഒറ്റപ്പാലം ഉപജില്ലാ കായിക മേള ടി ആർ കെ ജേതാക്കൾ

വാണിയംകുളം. രണ്ടു ദിവസമായി ഒറ്റപ്പാലം എൻ.എസ്.എസ്.കെ.പി.ടി.യിൽ വച്ച് നടന്ന ഒറ്റപ്പാലം ഉപജില്ലാ കായിക മേളയിൽ 384 പോയിൻ്റ് കരസ്ഥമാക്കി വാണിയംകുളം ടി.ആർ.കെ സക്കൂൾ ജേതാക്കളായി. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മത്സരങ്ങളിൽ 182 പോയിൻ്റിൻ്റെ വ്യത്യാസത്തിലാണ് ടി.ആർ.കെ വിജയക്കൊടി പാറിച്ചത്.റിലേ മത്സരങ്ങളിൽ എല്ലാ വിഭാഗങ്ങളിലും ടി.ആർ.കെ കായിക താരങ്ങളാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കഴിഞ്ഞവർഷം ചെറിയ പോയിൻ്റിന് കൈവിട്ട കപ്പ് ഇത്തവണ വാശിയേറിയ മത്സരത്തിൽ ടി. ആർ.കെ തിരിച്ചുപിടിക്കുകയാണ് ഉണ്ടായത്. വിജയിച്ച ടി.ആർ.കെ. കായിക താരങ്ങൾക്ക് സ്ക്കൂളിൽ ഉജ്ജ്വല സ്വീകരണം നൽകി. സ്വീകരണ യോഗം ഹെഡ്മാസ്റ്റർ പി.ജഗദീഷ് ഉത്ഘാടനം ചെയ്തു. കായിക താരങ്ങളെയും കായിക അദ്ധ്യാപകരെയും ആദരിച്ചു.