\u0D10\u0D2A\u0D3F\u0D0E\u0D32\u0D4D\u0D32\u0D3F\u0D32\u0D4D‍ \u0D15\u0D4A\u0D32\u0D4D‍\u0D15\u0D4D\u0D15\u0D24\u0D4D\u0D24 \u0D28\u0D48\u0D31\u0D4D\u0D31\u0D4D \u0D31\u0D48\u0D21\u0D47\u0D34\u0D4D\u0D38\u0D3F\u0D28\u0D46 \u0D06\u0D31\u0D4D \u0D35\u0D3F\u0D15\u0D4D\u0D15\u0D31\u0D4D\u0D31\u0D3F\u0D28\u0D4D \u0D24\u0D15\u0D7C\u0D24\u0D4D\u0D24\u0D4D \u0D2A\u0D1E\u0D4D\u0D1A\u0D3E\u0D2C\u0D4D \u0D15\u0D3F\u0D02\u0D17\u0D4D\u0D38\u0D4D \u0D2A\u0D4D\u0D32\u0D47 \u0D13\u0D2B\u0D4D \u0D2A\u0D4D\u0D30\u0D24\u0D40\u0D15\u0D4D\u0D37 \u0D28\u0D3F\u0D32\u0D28\u0D3F\u0D7C\u0D24\u0D4D\u0D24\u0D3F.

  1. Home
  2. sports

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിംഗ്സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി.

പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ്;കൊൽക്കത്തയെ തകർത്തത് 5വിക്കറ്റിന്


ദുബായ്: .കൊല്‍ക്കത്തയുടെ 166 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിൽ 3 പന്തുകളും ബാക്കി നിര്‍ത്തി പഞ്ചാബ് മറികടന്നു. 55 പന്തില്‍ 67 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ അര്‍ധസെഞ്ചുറിയാണ് പഞ്ചാബിനെ വിജയത്തിൽ എത്തിച്ചത്. ഒമ്പത് പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന ഷാരൂഖ് ഖാന്‍റെ പ്രകടനവും വിജയത്തില്‍ നിര്‍ണായകമായി. കൊൽക്കത്ത ഫീൽഡിങ് പിഴവുകളും പഞ്ചാബിനെ മത്സരത്തിൽ സഹായിച്ചു.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഓപ്പണർ വെങ്കിടേഷ് അയ്യരുടെ അർദ്ധസെഞ്ച്വറിയുടെ കരുത്തിലാണ് ഭേതപ്പെട്ട സ്കോറിൽ എത്തിയത്. 67 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. പഞ്ചാബിന് വേണ്ടി അര്‍ഷദീപ് സിംഗ് മൂന്നും രവി ബിഷ്ണോയി രണ്ടും വിക്കറ്റെടുത്തു.അവസാന ഓവറുകളിൽ റൺ കണ്ടെത്താൻ കഴിയാതിരുന്നതാണ് കൊൽകത്തയ്ക്ക് തിരിച്ചടിയായത്.പഞ്ചാബിന്റെ വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് ഈ ഐ പിഎൽ സീസണിൽ പ്ലേഓഫിൽ കടക്കുന്ന രണ്ടാമത്തെ ടീമും ആയിമാറി.പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ്;കൊൽക്കത്തയെ തകർത്തത് 5വിക്കറ്റിന്