\u0D2C\u0D3E\u0D34\u0D4D\u0D38\u0D32\u0D4B\u0D23\u0D2F\u0D41\u0D1F\u0D46\u0D2F\u0D41\u0D02 \u0D15\u0D4B\u0D2E\u0D3E\u0D28\u0D4D\u0D31\u0D46\u0D2F\u0D41\u0D02 \u0D15\u0D25\u0D15\u0D34\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D38\u0D41\u0D35\u0D3E\u0D30\u0D38\u0D41\u0D02 \u0D05\u0D24\u0D4D\u0D32\u0D31\u0D4D\u0D31\u0D3F\u0D15\u0D4D\u0D15\u0D4B \u0D2E\u0D3E\u0D21\u0D4D\u0D30\u0D3F\u0D21\u0D41\u0D02.

  1. Home
  2. sports

ബാഴ്സലോണയുടെയും കോമാന്റെയും കഥകഴിച്ച് സുവാരസും അത്ലറ്റിക്കോ മാഡ്രിഡും.

ഈ പരാജയം ബാഴ്സലോണയെ കൂടുതൽ പ്രതിസന്ധികളിൽ എത്തിക്കും.

ഈ പരാജയം ബാഴ്സലോണയെ കൂടുതൽ പ്രതിസന്ധികളിൽ എത്തിക്കും.


മാഡ്രിഡ് :ബാഴ്സലോണയുടെ മെസ്സി ഇല്ലാ കാലം ദയനീയമായി തന്നെ തുടരുന്നു. ഇന്ന് അവർ മാഡ്രിഡിലും ദയനീയ പരാജയം ഏറ്റുവാങ്ങി. ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് മെട്രൊപൊളിറ്റാനോ സ്റ്റേഡിയത്തിൽ വെച്ച് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണയെ തോൽപ്പിച്ചത്. ബാഴ്സലോണക്ക് ഇന്ന് പൊരുതാൻ പോലും ആയില്ല. കോമാനും ബാഴ്സലോണയും കാലം കഴിഞ്ഞെന്നു പറഞ്ഞ് ടീമിൽ നിന്ന് ഒഴിവാക്കിയ ലൂയിസ് സുവാരസ് ആണ് ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റും സംഭാവന നൽകാൻ അദ്ദേഹത്തിനായി.

മത്സരം കരുതലോടെ തുടങ്ങിയ അത്ലറ്റിക്കോ മാഡ്രിഡ് 23ആം മിനുട്ടിൽ ആണ് ലീഡ് എടുത്തത്. ജാവോ ഫെലിക്സ് തുടങ്ങി വെച്ച അറ്റാക്ക് സുവാരസിൽ എത്തുകയും സുവാരസ് മനോഹരമായ പാസിലൂടെ ലെമാറിനെ കണ്ടെത്തുകയും ചെയ്തു. ലെമാറിന്റെ ഷോട്ട് തടയാൻ ടെർ സ്റ്റേഗനായില്ല. ഈ ഗോളിന് ശേഷം കളിയുടെ നിയന്ത്രണം സിമിയോണിയുടെ ടീം ഏറ്റെടുത്തു. 44ആം മിനുട്ടിൽ വീണ്ടും ലെമാറും സുവാരസും ഒന്നിച്ചു. ഇത്തവണ ലെമാറിന്റെ പാസിൽ നിന്ന് സുവാരസ് ലക്ഷ്യം കണ്ടു.

ബാഴ്സലോണയോടുള്ള ബഹുമാനം കൊണ്ട് സുവാരസ് ഗോളടിച്ചിട്ടും ആഹ്ലാദിച്ചില്ല. ആദ്യ പകുതിയിൽ ബാഴ്സലോണക്ക് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ വരെ ആയില്ല. രണ്ടാം പകുതിയിൽ കൗട്ടീനോയിലൂടെ ഒരു സുവർണ്ണാവസരം ബാഴ്സക്ക് ലഭിച്ചു എങ്കിലും ഒബ്ലകിന്റെ ഗംഭീര സേവ് ബാഴ്സലോണ അറ്റാക്കിനെ തടഞ്ഞു.

ഈ പരാജയം ബാഴ്സലോണയെ കൂടുതൽ പ്രതിസന്ധികളിൽ എത്തിക്കും. അവസാന ആറു മത്സരങ്ങളിൽ ആകെ ഒരു മത്സരമാണ് ബാഴ്സലോണ വിജയിച്ചത്. ലീഗിൽ ഇപ്പോൾ 12 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബാഴ്സലോണ ഉള്ളത്. അത്ലറ്റിക്കോ മാഡ്രിഡ് ഈ വിജയത്തോടെ ഒന്നാമതുള്ള റയൽ മാഡ്രിഡിന് ഒപ്പം എത്തി.