\u0D2F\u0D41\u0D35\u0D47\u0D2B \u0D28\u0D47\u0D37\u0D28\u0D4D‍\u0D38\u0D4D \u0D32\u0D40\u0D17\u0D4D: \u0D09\u0D1C\u0D4D\u0D35\u0D32 \u0D24\u0D3F\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41 \u0D35\u0D30\u0D35\u0D4D; \u0D2B\u0D4D\u0D30\u0D3E\u0D28\u0D4D‍\u0D38\u0D4D \u0D2B\u0D48\u0D28\u0D32\u0D3F\u0D32\u0D4D‍

  1. Home
  2. sports

യുവേഫ നേഷന്‍സ് ലീഗ്: ഉജ്വല തിരിച്ചു വരവ്; ഫ്രാന്‍സ് ഫൈനലില്‍

ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഫ്രഞ്ച് പട അവിശ്വസിനീയ തിരിച്ചു വരവ് നടത്തിയത്

ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഫ്രഞ്ച് പട അവിശ്വസിനീയ തിരിച്ചു വരവ് നടത്തിയത്


ടുറിന്‍: ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് യുവേഫ നേഷന്‍സ് ലീഗ് കിരീട് പോരാട്ടത്തിലേക്ക്. രണ്ടാം സെമിയില്‍ കരുത്തരായ ബല്‍ജിയത്തെ കീഴടക്കിയാണ് ഫ്രാന്‍സിന്റെ കുതിപ്പ്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഫ്രഞ്ച് പട അവിശ്വസിനീയ തിരിച്ചു വരവ് നടത്തിയത്. ഫ്രാന്‍സിനായി കരിം ബെന്‍സിമ, കെയിലിയന്‍ എംബാപെ, തിയോ ഹെര്‍ണാണ്ടസ് എന്നിവരാണ് സ്കോര്‍ ചെയ്തത്. ബല്‍ജിയത്തിനായി യാനിക് കരാസ്കോയും റൊമേലു ലൂക്കാക്കുവും ലക്ഷ്യം കണ്ടു.മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാട്ടം കാഴ്ച വച്ചെങ്കിലും മൂന്നേറ്റത്തില്‍ ഫ്രാന്‍സായിരുന്നു ആധിപത്യം. 37-ാം മിനിറ്റിലായിരുന്നു ബല്‍ജിയത്തിന്റെ ആദ്യ ഗോള്‍ പിറന്നത്. കെവിന്‍ ഡി ബ്രൂയിനിന്റെ അസിസ്റ്റില്‍ നിന്ന് കരാസ്കോയുടെ ഗോള്‍. മൂന്ന് മിനിറ്റിന് ശേഷം വീണ്ടും ഡി ബ്രൂയിന്‍ ഫ്രാന്‍സിന്റെ വില്ലനായി. ലൂക്കാക്കുവിലൂടെ ബല്‍ജിയം രണ്ട് ഗോളിന് മുന്നില്‍. ഫ്രാന്‍സിന് ഇരട്ട പ്രഹരം നല്‍കി ബല്‍ജിയം ആദ്യ പകുതി അവസാനിപ്പിച്ചു.രണ്ടാം പകുതിയില്‍ ഫ്രാന്‍സ് തിരിച്ചടിച്ചു. 62-ാം മിനിറ്റില്‍ സീസണില്‍ ഉജ്വല ഫോമിലുള്ള ബെന്‍സിമ തന്നെ ഗോളടിക്ക് തുടക്കമിട്ടു. എംബാപെയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ഏഴ് മിനിറ്റുകള്‍ക്ക് ശേഷം എംബാപെ പെനാലിറ്റി ലക്ഷ്യത്തിലെത്തിച്ച് ഫ്രാന്‍സിനായി സമനില നേടി. പിന്നീട് വിജയ ഗോളിനായുള്ള ശ്രമത്തിലായിരുന്നു ഇരു ടീമുകളും. ഒടുവില്‍ അവസാന നിമിഷം തിയോ ഹെര്‍ണാണ്ടസ് ഫ്രാന്‍സിന്റെ രക്ഷകനായി.ഫൈനലില്‍ മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിനാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. ഇറ്റലിയെ 2-1 ന് കീഴടക്കിയായിരുന്നു സ്പെയിന്‍ കാലാശപ്പോരാട്ടം ഉറപ്പിച്ചത്. ഫെറാന്‍ ടോറസിന്റെ ഇരട്ട ഗോളാണ് സ്പെയിനിന് വിജയം സമ്മനിച്ചത്. ഇറ്റലിയുടെ അപരാജിത കുതിപ്പ് തടയാനും സ്പെയിനായി. ഒക്ടോബര്‍ 11 നാണ് ഫൈനല്‍. ഞായറാഴ്ച നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ മൂന്നാം സ്ഥാനത്തിനായി ബല്‍ജിയവും ഇറ്റലിയും ഏറ്റുമുട്ടും.