\u0D05\u0D35\u0D38\u0D3E\u0D28 \u0D2A\u0D28\u0D4D\u0D24\u0D3F\u0D7D \u0D1C\u0D2F\u0D02; \u0D21\u0D7D\u0D39\u0D3F\u0D2F\u0D46 \u0D0F\u0D34\u0D4D \u0D35\u0D3F\u0D15\u0D4D\u0D15\u0D31\u0D4D\u0D31\u0D3F\u0D28\u0D4D \u0D24\u0D4B\u0D7D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D2C\u0D3E\u0D02\u0D17\u0D4D\u0D32\u0D42\u0D7C

  1. Home
  2. sports

അവസാന പന്തിൽ ജയം; ഡൽഹിയെ ഏഴ് വിക്കറ്റിന് തോൽപിച്ച് ബാംഗ്ലൂർ

അവസാന പന്തിൽ ജയം; ഡൽഹിയെ ഏഴ് വിക്കറ്റിന് തോൽപിച്ച് ബാംഗ്ലൂർ


ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി കാപിറ്റൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് ജയം. ഡൽഹി ഉയർത്തിയ 165 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി.ശ്രീകർ ഭരതിന്റെയും ഗ്ലെൻ മാക്സ്വെസലിന്റെയും പുറത്താകാതെയുള്ള പ്രകടനം ആർസിബി വിജയലക്ഷ്യം മറികടക്കുന്നതിൽ നിർണായകമായി. അവസാന പന്തിലെ ഭരതിന്റെ സിക്സറോട് കൂടിയാണ് ആർസിബി ജയം സ്വന്തമാക്കിയത്.തുടക്കത്തിൽ തന്നെ വിരാട് കോഹ്ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും വിക്കറ്റുകൾ ആർസിബിക്ക് നഷ്ടപ്പെട്ടിരുന്നു. ആദ്യ ഓവർ അവസാനിക്കുന്നതിന് മുമ്പ് തന്നെ ദേവ്ദത്തിന്റെ വിക്കറ്റ് നഷ്ടമായി. ഒരു പന്തിൽ നിന്ന് റണ്ണൊന്നും നേടാതെയാണ് ആദ്യ ഓവറിലെ അഞ്ചാം പന്തിൽ പടിക്കൽ പുറത്തായത്. രണ്ട് ഓവർ പിന്നിട്ട ശേഷമുള്ള ആദ്യ പന്തിൽ കോഹ്ലിയും പുറത്തായി. എട്ട് പന്തിൽ നിന്ന് നാല് റൺസാണ് കോഹ്ലി എടുത്തത്.മൂന്നാമനായി ഇറങ്ങിയ ശ്രീകർ ഭരത് 52 പന്തിൽ നിന്ന് മൂന്ന് ഫോറും നാല് സിക്സറും അടക്കം 78 റൺസ് നേടി. നാലാമനായിറങ്ങിയ എബി ഡി വില്ലിയേഴ്സ് 26 പന്തിൽ നിന്ന് രണ്ട് ഫോറും ഒരു സിക്സറും അടക്കം 26 റൺസെടുത്ത് 9.3 ഓവറിൽ പുറത്തായി. തുടർന്നുള്ള പത്തിലധികം ഓവറുകളിൽ ബാറ്റ് വീശി ശ്രീകറും മാക്സ്വെലും ആർസിബിയെ വിജയത്തിലെത്തിക്കുകയായിരുന്നു. 33 പന്തിൽ നിന്ന് എട്ട് ഫോറടക്കം 51 റൺസാണ് മാക്സ്വെൽ നേടിയത്.ഡൽഹിക്ക് വേണ്ടി ആൻറിച്ച് നോർജെ രണ്ട് വിക്കറ്റും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി.ഡൽഹിക്ക് വേണ്ടി ഓപ്പണർമാരായ പൃഥ്വി ഷാ 31 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും അടക്കം 48 റൺസും ശിഖർ ധവാൻ 35 പന്തിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സും അടക്കം 43 റൺസും നേടി.കാപ്റ്റൻ റിഷഭ് പന്ത് എട്ട് പന്തിൽ നിന്ന് 10 റൺസും ശ്രേയസ് അയ്യർ 18 പന്തിൽ നിന്ന് 18 റൺസും എടുത്ത് പുറത്തായി. ഷിംറോൺ ഹെറ്റ്മിയർ 22 പന്തിൽ നിന്ന് 29 റൺസെടുത്തു. റിപാൽ പട്ടേൽ പുറത്താകാതെ ഏഴ് പന്തിൽ നിന്ന് ഏഴ് റൺസെടുത്തു.ബാംഗ്ലൂരിന് വേണ്ടി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തു. യൂസ്വേന്ദ്ര ചാലും ഹർഷൽ പട്ടേലും ഡാൻ ക്രിസ്റ്റ്യനും ഓരോ വിക്കറ്റെടുത്തു.മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം.മത്സരത്തിനു ശേഷം ഡൽഹിയും ബാംഗ്ലൂരും പോയിന്റ് നിലയിൽ പഴയ സ്ഥാനങ്ങൾ നിലനിർത്തി. 14 മത്സരങ്ങളിൽ 10 എണ്ണം ജയിച്ച് 20 പോയിന്റാണ് ഒന്നാം സ്ഥാനക്കാരായ ഡൽഹിക്ക്. മൂന്നാം സ്ഥാനക്കാരായ ആർസിബിക്ക് ഈ ജയത്തോടെ പോയിന്റ് 18 ആയി തുടർന്നു. 18 പോയിന്റുള്ള ചെന്നൈയെ മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കാൻ നെറ്റ് റൺ റേറ്റ് കുറവായതിനാൽ ആർസിബിക്ക് കഴിഞ്ഞില്ല.സീസണിൽ അവസാന ലീഗ് മത്സരങ്ങളാണ് വെള്ളിയാഴ്ച കഴിഞ്ഞത്. ഞായറാഴ്ച പ്ലേഓഫ് മത്സരങ്ങൾ ആരംഭിക്കും.