\u0D35\u0D48\u0D2B\u0D48 \u0D38\u0D4D\u0D2A\u0D40\u0D21\u0D4D \u0D2E\u0D46\u0D1A\u0D4D\u0D1A\u0D2A\u0D4D\u0D2A\u0D46\u0D1F\u0D41\u0D24\u0D4D\u0D24\u0D3E\u0D28\u0D4D‍ \u0D35\u0D34\u0D3F\u0D15\u0D33\u0D4D‍.

  1. Home
  2. TECHNOLOGY

വൈഫൈ സ്പീഡ് മെച്ചപ്പെടുത്താന്‍ വഴികള്‍.

വൈഫൈ സ്പീഡ് മെച്ചപ്പെടുത്താന്‍ വഴികള്‍.


ഒട്ടുമിക്ക വീടുകളിലും ഓഫീസുകളിലുമെല്ലാം ഇന്ന് വൈഫൈ റൂട്ടറുകളുണ്ട്. എന്നാല്‍ സിഗ്നല്‍ കുറവുള്ള വൈഫൈ റൂട്ടറുകള്‍ വലിയ തലവേദനയുമാണ്. സിഗ്‌നല്‍ കുറയുമ്പോള്‍ റൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുകയും കൊട്ടി നോക്കുകയുമൊക്കെ ചെയ്യാറുണ്ടോ? എങ്കില്‍ അറിഞ്ഞോളൂ, റൂട്ടര്‍ സ്ഥാപിച്ച സ്ഥലവും പ്രധാനമാണ്.

വൈഫൈ റൂട്ടറിലെ സിഗ്നലുകള്‍ ഒരു വശത്തേക്ക് മാത്രമല്ല, നാല് സൈഡിലേക്കും പുറപ്പെടുവിക്കുന്ന തരത്തിലാണുള്ളത്. അതിനാല്‍ മുറിയുടെ മൂലയില്‍ ഒതുക്കിവയ്ക്കാതെ നടുവിലേക്ക് മാറ്റിസ്ഥാപിച്ചാല്‍ സിഗ്‌നല്‍ സ്‌ട്രെങ്ത് മെച്ചപ്പെടും.

വലിയ ലോഹ വസ്തുക്കളോ, ഹെവി ഡ്യൂട്ടി ഇലക്ട്രോണിക് ഉപകരണങ്ങളോ ഉള്ള സ്ഥലങ്ങളില്‍നിന്ന് അല്‍പം മാറ്റിവേണം സ്ഥാപിക്കാന്‍. ടിവി, ഫ്രിഡ്ജ്, ബേബി മോനിറ്റര്‍, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് മുതലായവ സമീപത്തുണ്ടെങ്കില്‍ അത് റൂട്ടര്‍ പ്രവര്‍ത്തനത്തെ ബാധിക്കാം

ഫിഷ് ടാങ്കിനും കണ്ണാടിക്കും സമീപത്തുനിന്ന് റൗട്ടറുകള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലതെന്ന് വിദഗ്ധരുടെ അഭിപ്രായം. വെള്ളം വൈഫൈ സിഗ്‌നലിനെ തടയുന്നതിനാല്‍ ട്രാസ്മിഷന്‍ സ്പീഡ് കുറഞ്ഞേക്കാം. സിഗ്‌നലിനെ റഫ്‌ലക്ട് ചെയ്യുന്ന കണ്ണാടിയും പെര്‍ഫോമന്‍സ് കുറച്ചേക്കാം.