\u0D15\u0D46.\u0D0E\u0D38\u0D4D.\u0D06\u0D7C.\u0D1F\u0D3F.\u0D38\u0D3F\u0D2F\u0D3F\u0D7D \u0D28\u0D46\u0D32\u0D4D\u0D32\u0D3F\u0D2F\u0D3E\u0D2E\u0D4D\u0D2A\u0D24\u0D3F \u0D15\u0D23\u0D4D\u0D1F\u0D4D, \u0D06\u0D38\u0D4D\u0D35\u0D26\u0D3F\u0D1A\u0D4D\u0D1A\u0D4D 110 \u0D2A\u0D47\u0D7C

  1. Home
  2. TOURISM

കെ.എസ്.ആർ.ടി.സിയിൽ നെല്ലിയാമ്പതി കണ്ട്, ആസ്വദിച്ച് 110 പേർ

കെ.എസ്.ആർ.ടി.സിയിൽ നെല്ലിയാമ്പതി കണ്ട്, ആസ്വദിച്ച് 110 പേർ


നെല്ലിയാമ്പതി: ∙ കെഎസ്ആർടിസി ആരംഭിച്ച ഉല്ലാസയാത്ര സർവീസിന്റെ ഭാഗമായുള്ള ആദ്യ സംഘം ഇന്നലെ നെല്ലിയാമ്പതിയിലെത്തി. 3 ബസുകളിലായി 110 പേരുണ്ടായിരുന്നു. രാവിലെ ഉണ്ടായ മഴ ബുദ്ധിമുട്ടുണ്ടാക്കുമെന്നു കരുതിയെങ്കിലും പിന്നീട് മഴയുടെ ശക്തി കുറഞ്ഞത്. ആശ്വാസമായി. പോത്തുണ്ടി മുതൽ വനഭംഗി ആസ്വദിച്ചു കടന്നുപോയ സംഘം വരയാട്ടുമലയിലെയും സീതാർകുണ്ടിലെയും ആകാശക്കാഴ്ചകളും‍ ഓറഞ്ച്ഫാമും കണ്ടശേഷം തേയിലത്തോട്ടത്തിലൂടെ യാത്ര നടത്തി പിന്നീട് കേശവൻപാറ വ്യൂപോയിന്റും കഴിഞ്ഞു തിരിച്ച ബസുകൾ പോത്തുണ്ടി ഉദ്യാനത്തിൽ നിർത്തിയിട്ടു വൈകിട്ട് 6ന് പാലക്കാട്ടേക്കു മടങ്ങി. ഉല്ലാസയാത്ര പൂർണമായും ആസ്വദിക്കാൻ കഴിഞ്ഞെന്ന് സംഘാംഗങ്ങൾ പറഞ്ഞു ആദ്യ ട്രിപ്പ് വിജയകരമായതായി കൺവീനർ സ‍ഞ്ജീവൻ പറഞ്ഞു. രാവിലെ 7.30നാണ് പാലക്കാടുനിന്ന് പുറപ്പെട്ടത്