\u0D39\u0D57\u0D38\u0D4D \u0D2C\u0D4B\u0D1F\u0D4D\u0D1F\u0D4D \u0D2E\u0D3E\u0D32\u0D3F\u0D28\u0D4D\u0D2F\u0D38\u0D02\u0D38\u0D4D‌\u0D15\u0D4D\u0D15\u0D30\u0D23\u0D24\u0D4D\u0D24\u0D3F\u0D28\u0D4D 85.94 \u0D32\u0D15\u0D4D\u0D37\u0D24\u0D4D\u0D24\u0D3F\u0D28\u0D4D\u0D31\u0D46 \u0D38\u0D3F\u0D35\u0D47\u0D1C\u0D4D \u0D2C\u0D3E\u0D7C\u0D1C\u0D4D\u0D1C\u0D4D \u0D31\u0D46\u0D21\u0D3F.

  1. Home
  2. TOURISM

ഹൗസ് ബോട്ട് മാലിന്യസംസ്‌ക്കരണത്തിന് 85.94 ലക്ഷത്തിന്റെ സിവേജ് ബാർജ്ജ് റെഡി.

ഉദ്ഘാടനം ഇന്ന് ഒക്‌ടോബർ 3ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി നിർവഹിച്ചു.

ഉദ്ഘാടനം ഇന്ന് ഒക്‌ടോബർ 3ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി നിർവഹിച്ചു.


കോട്ടയം: വേമ്പനാട്ട് കായലിനെ ഹൗസ് ബോട്ട് മാലിന്യത്തിൽ നിന്ന് മുക്തമാക്കുന്നതിന് സംസ്ഥാന സർക്കാർ നിർമിച്ച സിവേജ് ബാർജ്ജ് നാളെ (ഒക്‌ടോബർ 3) പ്രവർത്തന സജ്ജമാകും. ഹൗസ് ബോട്ടുകളിൽ നിന്ന് മാലിന്യം നേരിട്ട് ശേഖരിച്ച് കുമരകം കവണാറ്റിൻ കരയിലെ മാലിന്യസംസ്‌ക്കരണ പ്ലാന്റിൽ എത്തിച്ച് സംസ്‌ക്കരിക്കുന്നതിന് 85.94 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ബാർജ്ജിന്റെ പ്രവർത്തനോദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. 

രാവിലെ 9.30 ന് കവണാറ്റിൻകരയിൽ നടന്ന ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ റിപ്പോർട്ടവതരിപ്പിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ടൂറിസം വകുപ്പ് ഡയറക്ടർ വി.ആർ. കൃഷ്ണതേജ മെലാവരപ്പ്, ജോയിന്റ് ഡയറക്ടർ കെ. രാധാകൃഷ്ണൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യ സാബു, സബിത പ്രേംജി, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ബ്ലോക്ക് പഞ്ചായത്തംഗം കവിത ലാലു, സ്ഥിരംസമിതി അധ്യക്ഷ ആർഷ ബൈജു, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ. രൂപേഷ്‌കുമാർ, കെ. കേശവൻ, ഷനോജ് കുമാർ, എം.എം. വിജീഷ്, ബാബു ഉഷസ്, പി.വി. റോയി, സഞ്ജയ് വർമ, കൊസിജിൻ ആൻഡ്രൂസ്, എ.വി. വിനീത് എന്നിവർ പങ്കെടുത്തു.