\u0D12\u0D30\u0D41 \u0D26\u0D3F\u0D35\u0D38\u0D02 \u0D2E\u0D34 \u0D2E\u0D3E\u0D31\u0D3F \u0D28\u0D3F\u0D28\u0D4D\u0D28\u0D24\u0D4B\u0D1F\u0D46 \u0D2E\u0D42\u0D28\u0D4D\u0D28\u0D3E\u0D31\u0D3F\u0D32\u0D4D‍ \u0D1E\u0D3E\u0D2F\u0D31\u0D3E\u0D34\u0D4D\u0D1A \u0D05\u0D24\u0D3F\u0D36\u0D48\u0D24\u0D4D\u0D2F\u0D02.

  1. Home
  2. TOURISM

ഒരു ദിവസം മഴ മാറി നിന്നതോടെ മൂന്നാറില്‍ ഞായറാഴ്ച അതിശൈത്യം.

munnar


ഒരു ദിവസം മഴ മാറി നിന്നതോടെ മൂന്നാറില്‍ ഞായറാഴ്ച അതിശൈത്യം. ഞായറാഴ്ച രാവിലെയാണ് മൂന്നാറിലും പരിസരങ്ങളിലും അതിശൈത്യം അനുഭവപ്പെട്ടത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, പഴയ മൂന്നാര്‍ എന്നിവടങ്ങളില്‍ 10 ഡിഗ്രിയായിരുന്നു താപനില. ചൊക്കനാട് , മാട്ടുപ്പെട്ടി, ലക്ഷ്മി, രാജമല എന്നിവടങ്ങില്‍ ഏഴും, തെന്മല, ഗുണ്ടുമല , ചിറ്റുവര എന്നിവടങ്ങളില്‍ അഞ്ചുമായിരുന്നു ഞായറാഴ്ച വെളുപ്പിന് അനുഭവപ്പെട്ട താപനില.