anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ശാസ്ത്രോത്സവം നടത്തി.

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ ശാസ്ത്രോത്സവം വി.കെ.എം യു.പി സ്കൂൾ പ്രധാനാദ്ധ്യാപിക ടി. ശ്രീലത ഉദ്ഘാടനം ചെയ്തു.ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐടി, പ്രവൃത്തി പരിചയമേളകൾ വിദ്യാർത്ഥികളുടെ ശാസ്ത്ര പരമായ കഴിവുകൾ തെളിയിക്കാനുള്ള വേദിയായി. ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബിട്ടിക്സ് തുടങ്ങിയ അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ പ്രതിഭകൾ മാറ്റുരച്ചു. എം.പി.ടി.എ വൈസ് പ്രസിഡൻ്റ് കെ.ശ്രീജ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ, സ്കൂൾ ലീഡർ കെ.ജിഷ്ണ എന്നിവർ ആശംസകൾ നേർന്നു.വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും നടത്തി.സി ആർദ്ര നന്ദി പ്രകാശിപ്പിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051