anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ശബരിമലയിൽ ദർശനത്തിന് വരുന്ന ഭക്തർക്ക് പൂർണ്ണ പരിഗണന.. കെ ജയകുമാർ

തിരുവനന്തപുരം. ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്കാണ് പൂർണ്ണ പരിഗണന നൽകുക എന്ന് ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. അവിടെയുള്ള മാരീചന്മാരെ പൂർണ്ണമായി ഒഴിവാക്കും. കീഴ്ശാന്തി മാരായി വരുന്നവർ ആ ജോലി ചെയ്താൽ മതി എന്നും അതിനപ്പുറത്തേക്ക് പോകുന്നത് ദേവസ്വം ബോർഡ് തടയുമെന്നും കെ ജയകുമാർ അറിയിച്ചു. ശബരിമലയിൽ സമൂലമായ ഒരു മാറ്റം അനിവാര്യമാണെന്നും അതിനായി താൻ പ്രവർത്തിക്കുമെന്നും കെ ജയകുമാർ പറഞ്ഞു. തീർത്ഥാടനകാലം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം തന്നെ അവിടെ നടപ്പാക്കിയിട്ടുണ്ടെന്നും സത്യപ്രതിനിശേഷം ഈ മാസം 15ന് ഉച്ചയോടെ താൻ ശബരിമലയിൽ എത്തുമെന്നും ജയകുമാർ പറഞ്ഞു. ഉച്ചയ്ക്ക് 12:30 ക്കാണ് ഇന്ന് ജയകുമാർ സ്ഥാനം ഏറ്റെടുക്കുക. സിപിഐ നോമിനിയായ അഡ്വക്കറ്റ് രാജു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

Spread the News

Leave a Comment

IMG 20260806 WA0051