anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വ്യാപാരി നേതാവ് കളഞ്ഞു കുളിച്ച ഡിവിഷൻ 14 തിരിച്ചുപിടിച്ച് സി ഷീജ

ചെർപ്പുളശ്ശേരി. 2020 നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഡിവിഷൻ 14ൽ നിന്ന് രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ ഷാനവാസ് ബാബു വിജയിച്ചിരുന്നു. വർഷങ്ങളായി എൽഡിഎഫ് വൻഭൂരിപക്ഷത്തിന് ജയിച്ച ഡിവിഷനാണ് രണ്ടു വോട്ടിന് എൽഡിഎഫിൽ നിന്നും കളഞ്ഞത്. ഇടതുപക്ഷ വ്യാപാരി സംഘടനയുടെ യൂണിറ്റ് പ്രസിഡണ്ടും സിപിഐഎം മെമ്പറുമായ ഒരാൾ നേതാക്കളെ സോപ്പിട്ടു വാങ്ങിയ സീറ്റാണ് വെറും രണ്ടു വോട്ടുകൾക്ക് യുഡിഎഫിന് കൊടുത്തത്. 260 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 2015  ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയാണ് ഇവിടെ നിന്നും ജയിച്ചത്.

ഇത്തവണ ആകട്ടെ പട്ടികജാതി സ്ത്രീ സംവരണ ഡിവിഷൻ ആയിട്ടാണ് ഇവിടെ നറുക്ക് വീണത്. ഒരു സാധാരണ വീട്ടമ്മയായ ഷീജ ഇവിടെ മത്സരിക്കുകയും 75 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വാർഡ് യുഡിഎഫിൽ നിന്നും തിരിച്ചെടുക്കുകയും ചെയ്തു. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ എല്ലാ വീടുകളിലും എത്തി ഷീജയുടെ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ടു പോയിരുന്നു. മുൻപ് മത്സരിച്ച സ്ഥാനാർത്ഥി ഡിവിഷനിൽ വീടുകളിൽ എത്താതിരുന്നതാണ് ഈ മിന്നും വിജയത്തിന് കാരണമായി പലരും പറയുന്നത്. എന്നാൽ എന്നും ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിന്ന് ഈ ഡിവിഷൻ ഇത്തവണയും ഇടതുപക്ഷത്തോടൊപ്പം ചേർന്നു നിൽക്കുകയായിരുന്നു. ഏതായാലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നഷ്ടപ്പെട്ട സീറ്റ് തിരിച്ചെടുത്തു എന്നതിൽ ഷീജക്കും ഡിവിഷനിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സഖാക്കൾക്കും സന്തോഷം പകരുന്നതാണ്. സി ഷീജ നഗര സഭയിൽ ഞായറാഴ്ച സത്യപ്രതിജ് ചെയ്യും

Spread the News

Leave a Comment

IMG 20260806 WA0051