anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സാക്ഷരതാമിഷന്‍ ലോക ജലദിനം ആചരിച്ചു

മലപ്പുറം :ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ലോക ജല ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂ കട്ട് പുഴയോരത്ത് നടത്തിയ ജലസഭ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. കബീര്‍ മച്ചിഞ്ചേരി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി.പി. ഹാറൂണ്‍ റഷീദ് വിഷയാവതരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ സി.കെ. മുഫീദ തസ്‌നി ജലദിന പ്രതിജ്ഞ ചൊല്ലി.

സാക്ഷരതാ മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ. ഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍ പരിസ്ഥിതി ക്വിസിന് നേതൃത്വം നല്‍കി. ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസ് സ്റ്റാഫ് കെ .മൊയ്തീന്‍കുട്ടി, പരപ്പനങ്ങാടി നഗരസഭ പ്രേരക് എ. സുബ്രഹ്‌മണ്യന്‍, തിരൂരങ്ങാടി നഗരസഭാ പ്രേരക് വി.പി. വിജയശ്രീ, മുന്‍ കൗണ്‍സിലര്‍ അസീസ് കൊളാത്ത്, തുല്യത ക്ലാസ് പ്രതിനിധി ടി.പി. ശ്യാം ബാബു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. തുടര്‍ന്ന് ന്യൂ കട്ട് പുഴയിലേക്ക് റാലി സംഘടിപ്പിക്കുകയും ജലമാണ് ജീവന്‍ എന്ന ലഘുലേഖ വിതരണം നടത്തുകയും ചെയ്തു.

Spread the News

Leave a Comment

IMG 20260806 WA0051