anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

*നിയമസഭാ തിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് മീഡിയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം….

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്‌സ് മാധ്യമങ്ങളില്‍ സ്ഥാനാര്‍ത്ഥികളും വ്യക്തികളും നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) യുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങണം. സംസ്ഥാനതലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും സlഘടനകളും നല്‍കുന്ന ദൃശ്യ, ശ്രവ്യ പരസ്യങ്ങള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരവും വാങ്ങണം. മലപ്പുറത്ത് ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് മെമ്പര്‍ സെക്രട്ടറിയുമായി ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) രൂപീകരിച്ചിട്ടുണ്ട്.

ടി.വി ചാനലുകള്‍, ലോക്കല്‍ കേബിള്‍ ചാനലുകള്‍, റേഡിയോ, എഫ്.എം, ഇ- പേപ്പര്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ, സിനിമാ തിയേറ്ററുകള്‍, പൊതുസ്ഥലങ്ങളിലെ ഓഡിയോ- വിഷ്വല്‍ ഡിസ്‌പ്ലേ, ബള്‍ക് എസ്.എം.എസ്, ബള്‍ക് വോയ്‌സ് മെസേജ് എന്നിവയിലെ പരസ്യങ്ങള്‍ക്കെല്ലാം പ്രീ സര്‍ട്ടിഫിക്കേഷന്‍ വാങ്ങണം. നിര്‍ദിഷ്ട ഫോമില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പെന്‍ഡ്രൈവില്‍ അംഗീകാരം കിട്ടേണ്ട ഉള്ളടക്കത്തിന്റെ രണ്ട് പകര്‍പ്പും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും സിവില്‍ സ്റ്റേഷന്‍ ബി 3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് /മീഡിയാ മോണിറ്ററിങ് സെല്ലില്‍ സമര്‍പ്പിക്കണം. പ്രക്ഷേപണത്തിന് നിശ്ചയിച്ച തീയതിക്ക് മൂന്ന് ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണം. ജില്ലാതല സമിതി രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് ചട്ടം. തീരുമാനത്തിനെതിരെ സംസ്ഥാനതല കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാം.

ഇതുകൂടാതെ തിരഞ്ഞെടുപ്പു ദിവസവും (ഏപ്രില്‍ 9) തലേന്നും (ഏപ്രില്‍ 8) ദിനപത്രങ്ങള്‍ അടക്കമുള്ള അച്ചടി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി)യുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിനായി പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പി സഹിതമാണ് നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ നല്‍കേണ്ടത്. മറ്റ് ദിവസങ്ങളില്‍ അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക മുന്‍കൂര്‍ അനുമതി വേണ്ട.

ജില്ലാ കളക്ടര്‍ വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എം.സി.എം.സി യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ആകാശവാണി മഞ്ചേരി എഫ്.എം പ്രോഗ്രാം എക്സിക്യൂട്ടീവ് മുനീര്‍ ആമയൂര്‍, മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡന്റ് മഹേഷ് കുമാര്‍ എസ്., സാമൂഹികമാധ്യമ വിദഗ്ധന്‍ മുഹമ്മദ് ഷാഫി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അനിഷ എന്നിവര്‍ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051