anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സുഹാസിനി മണിരത്നം വീണ്ടും മലയാളത്തിൽ.. . ബോളിവുഡ് നടി നിമിഷ ഡീൻ -ൻ്റെ ആദ്യ മലയാള ചിത്രം… “അഞ്ചാം പ്രമാണം” ഷൂട്ടിങ് ആരംഭിച്ചു.

സുഹാസിനി മണിരത്നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന “അഞ്ചാം പ്രമാണം” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊടുങ്ങല്ലൂർ പൊയ്യയിൽ ആരംഭിച്ചു. സുഹാസിനി ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് ആരംഭം കുറിച്ചത് . ഫാ .സജി ജോർജ് വട്ടക്കുഴിയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. സുഹാസിനി ഫസ്റ്റ് ക്ലാപ്പും നൽകി. ജയദേവ് ഈ ചിത്രം സംവിധാനം ചെയ്യുന്നു. ദേശീയ പുരസ്‌കാര ജേതാവ് മിറിയം  ചാണ്ടി ആണ് സഹ സംവിധായക. റൂബി എൻഡവർ ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

സൈക്കോളജി ത്രില്ലർ ജോർണറിൽ ഒരുക്കുന്ന ഈ ചിത്രം 1980 തുടക്ക കാലഘട്ടത്തിലെ സമ്പത്തും പ്രതാപവും നിറഞ്ഞ ഒരു പുരാതന സുറിയാനി ക്രിസ്ത്യൻ കുടുംബത്തിൻ്റെ കഥ പറയുന്നു. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, പാരമ്പര്യ മൂല്യങ്ങള മുറുകെപ്പിടിക്കുന്ന ഒരു കുടുംബത്തിൽ പലപ്പോഴും സ്ത്രീ കഥാപാത്രങ്ങൾ അപ്രസക്തരാണ്. ഇവിടെ അത്തരം ഒരു സാഹചര്യവും അതിനിടയിലൂടെ അരങ്ങേറുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് അഞ്ചാം പ്രമാണത്തെ വ്യത്യസ്തമാക്കുന്നത്.

തികച്ചും റിയലിസ്റ്റിക് ആയ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. പുരാതന തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്. മറ്റൊരു കഥാപാത്രമായ ആനിയെ കനി കുസൃതിയും അവതരിപ്പിക്കുന്നു. രഞ്ജി പണിക്കർ, നിമിഷ ഡീൻ, ഷെബിൻ ബെൻസൺ , വിനയ് മേനോൻ , അഖില നാഥ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഷൈനി ആൻ്റണിയാണ് ഈ ചിത്രത്തിൻ്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂരും തൊടുപുഴയിലുമായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

സംഗീതം – സൂരജ് എസ് കുറുപ്പ് , ഛായഗ്രഹണം – സിൻ്റോ പൊടുത്താസ്, എഡിറ്റിംഗ് – ബീന പോൾ, കലാസംവിധാനം – അപ്പുണ്ണി സാജൻ, മേക്കപ്പ് – വിൻസി പൈ കോസ്റ്റും ഡിസൈൻ – മഞ്ജുഷ രാധാകൃഷ്ണൻ, സ്റ്റിൽസ് – അജി മസ്കറ്റ് , ഫിനാൻസ് കൺട്രോൾ – അനിൽ ആമ്പല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ആദർശ് ജി നായർ, പ്രൊഡക്ഷൻ മാനേജർ – ജെറി വിൻസൻ്റ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അസ്‌മീർ നേമം, പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ.IMG 20260411 WA0121

അഞ്ചാം പ്രമാണത്തിലെ സ്ത്രീപക്ഷ സാന്നിധ്യം.

അഞ്ചാം പ്രമാണത്തിൽ സ്ത്രീപക്ഷ സാന്നിധ്യം പ്രമുഖമാണ്. സുഹാസിനി, കനി കുസൃതി എന്നീ പ്രഗൽഭ താരങ്ങൾക്കൊപ്പം ബോളിവുഡിൽ നിന്നും നിമിഷ ഡീൻ എന്ന നടിയും പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായി മലയാളത്തിലേക്കുള്ള കടന്നുവരവാണ് നിമിഷ ഡീനിൻ്റേത്.

ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്നും ആക്ടിങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള നിമിഷ സിനിമാ രംഗത്ത് നാന്ദി കുറിക്കുന്നത് ബോളിവുഡിലാണ്. ബോളിവുഡിലെ പ്രശസ്ത നടനായിരുന്ന സുഷാന്ത് സിംഗ് രാജ്പുത് നായകനായി അഭിനയിച്ച ‘ദിൽ ബേചാര’
എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശേഷമാണ് നിമിഷ മലയാള ചിത്രമായ അഞ്ചാം പ്രമാണത്തിൽ എത്തുന്നത്. തിരക്കഥാകൃത്ത് ഷൈനി ആന്റണി മികച്ച മാധ്യമപ്രവർത്തകയും നോവലിസ്റ്റുമാണ്. ഷൈനിയുടെ കഥക്ക് കോമൺവെൽത്ത്
പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

കൊ-ഡയറക്ടർ മിറിയo ചാണ്ടി 2024 ലെ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധായിക ക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ളതാണ്. എഡിറ്റർ ബീന പോളും നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
നിരവധി പുരസ്കാര ജേതാക്കളുടെ സംഗമം കൂടിയാണ് സ്ത്രീപക്ഷ സിനിമയായ അഞ്ചാം പ്രമാണം.

Spread the News

Leave a Comment

IMG 20260806 WA0051