anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കെ എം സുരേഷ് നമ്പൂതിരിയുടെ ഷഷ്ടിപൂർത്തി ആഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമാവും

ചെർപ്പുളശ്ശേരി. പാതിരിക്കുന്നത്തു മന കെ എം സുരേഷ് നമ്പൂതിരിയുടെ ഷഷ്ടിപൂർത്തി ആഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമാവും. മൂന്ന് ദിവസങ്ങളിലായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ബുധനാഴ്ച രാവിലെ പ്രത്യേക പൂജകൾക്കു ശേഷം വൈകുന്നേരം ആറുമണിക്ക് പനമണ്ണ ശശി, കല്ലൂർ ഉണ്ണികൃഷ്ണൻ, ചെർപ്പുളശ്ശേരി ശിവൻ, സദനം ഭരത രാജൻ എന്നിവരുടെ നേതൃത്വത്തിൽ കേളി നടക്കും.

വ്യാഴാഴ്ച രാവിലെ 9 മണിക്ക് കല്ലൂർ രാമൻകുട്ടി മാരാരുടെ നേതൃത്വത്തിൽ തായമ്പക അരങ്ങേറും. വൈകുന്നേരം 4 മണിക്ക്  ജുഗൽ ബന്ദിയിൽ  കോട്ടക്കൽ മധു,കലാമണ്ഡലം വിനോദ് എന്നിവർ കഥകളി സംഗീതവും, , എടയാർ ശങ്കരൻ നമ്പൂതിരി വായ്പാട്ടും കലാമണ്ഡലം ഹരിഹരൻ മദ്ദളവും, കലാമണ്ഡലം വേണു മോഹൻ ചെണ്ടയും തിരുവാലത്തൂർ ശിവൻ ഇടയ്ക്കയും പ്രൊഫസർ  ശങ്കരൻ നമ്പൂതിരി വയലിനും, അടൂർ ബാബു മൃദംഗവും, തൃപ്പൂണിത്തുറ കണ്ണൻ ഘടവും അവതരിപ്പിച്ചുകൊണ്ട് പരിപാടിക്ക് മറ്റുകൂട്ടും. വൈകുന്നേരം ഏഴുമണിക്ക് നളചരിതം മൂന്നാം ദിവസം കഥകളി അരങ്ങേറും.

മെയ് ഒന്നിന് വെള്ളിയാഴ്ച രാവിലെ 9 30ന് പിറന്നാൾ സദസ്സും തുറന്ന് പിറന്നാൾ സദ്യയും നടക്കും. പാതിരിക്കുന്നത്തെ തറവാട്ടിൽ പ്രത്യേക സജ്ജീകരിച്ച വേദിയിലായിരിക്കും ചടങ്ങുകൾ നടക്കുക.

Spread the News

Leave a Comment

IMG 20260806 WA0051