anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പൂരത്തോടനുബന്ധിച്ച് ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ പാതയിൽ മെയ് 12,13, തീയ്യതികളിൽ ഗതാഗത നിയന്ത്രണം

തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേല ദിനമായ മെയ് 11 ന് തിങ്കളാഴ്‌ച വൈകുന്നേരം 5 മുതൽ മെയ് 12 ചൊവ്വാഴ്ച പുലർച്ചെ 4 മണിവരെയും, പൂരം ദിനമായ മെയ് 12 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 മണിവരെയും ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

1. പാലക്കാട് നിന്നും വരുന്ന വാഹനങ്ങൾ മുണ്ടൂരിൽ നിന്നും മണ്ണാർക്കാട് വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകേണ്ടതാണ്.

2. മുണ്ടൂരിന് ശേഷം (കോങ്ങാട്, കടമ്പഴിപ്പുറം ഭാഗങ്ങളിൽ നിന്നും ) വരുന്ന വാഹനങ്ങൾ തിരുവാഴിയോട് ജംഗ്ഷനിൽ നിന്നും ആര്യമ്പാവ് വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകേണ്ടതാണ്.

3. തിരുവാഴിയോടിനു ശേഷം വരുന്ന വാഹനങ്ങൾ മാങ്ങോട് ജംഗ്ഷനിൽ നിന്നും വെള്ളിനേഴി വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകേണ്ടതാണ്.

4. ഒറ്റപ്പാലം ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചെർപ്പുളശ്ശേരി – നെല്ലായ സിറ്റി മാവുണ്ടിരിക്കടവ് -മുതുകുറുശ്ശി -ഏലം കുളം വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകണം.

5. പെരിന്തൽമണ്ണ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചെറുകര വഴി ഏലം കുളം- മുതുകുറുശ്ശി- മാവുണ്ടിരിക്കടവ് നെല്ലായ സിറ്റി ചെർപ്പുളശ്ശേരി വഴി പാലക്കാട് ഭാഗത്തേക്ക് പോകണം

6. ആനമങ്ങാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മണലായ റോഡ്, മാവുണ്ടിരിക്കടവ് നെല്ലായ സിറ്റി വഴി പോകണം.

Spread the News

Leave a Comment

IMG 20260806 WA0051