anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തളിപ്പറമ്പിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

കണ്ണൂർ. അതിമാരക മയക്കുമരുന്നായ 66.224 ഗ്രാം എം ഡി എം എ യുമായി 18 വയസ്സുള്ള രണ്ട് യുവാക്കൾ തളിപ്പറമ്പ് എക്സൈസിന്റെ പിടീയിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ് .ജെ യുടെ നേതൃത്വത്തിലുള്ള രാത്രികാല പെട്രോളിങ്ങിനിടയിൽ തളിപ്പറമ്പ് എക്സൈസിന്റെ നിരീക്ഷണത്തിലുള്ള യുവാക്കളെ സംശയാസ്പദമായി കണ്ട് പരിശോധിച്ചതിൽ 66.224 ഗ്രാം എംഡി എം എ കണ്ടെടുത്തു. ചെറുക്കള
സ്വദേശി നിഹാൽ .എം.പി 18 വയസ്സ് തളിപ്പറമ്പ് ഞാറ്റു വയൽ സ്വദേശി അബ്ദുൽ ഫത്താഹ്. സി 19 വയസ്സ് എന്നിവരാണ് പിടിയിലായത്. മാരകമായ എം.ഡി .എം. എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവർ . അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അസീസ്., രാജീവൻ പി കെ, പ്രിവന്റ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് കെ, വിജിത്ത് ടിവി, സിവിൽ എക്സൈസ് ഓഫീസർ കലേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത് . തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ  കോടതി റിമാൻഡ് ചെയ്തു. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക് കോടതിയിൽ നടക്കും.

Spread the News

Leave a Comment

IMG 20260806 WA0051