anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം*: *കവടിയാറിൽ നിന്ന് കനകക്കുന്നിലേക്ക് ലഹരിവിരുദ്ധ റാലി നാളെ (ജൂൺ 26)* * *മുഖ്യമന്ത്രി വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും*

തിരുവനന്തപുരം. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ജൂൺ 26-നോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷനും നടൻ മോഹൻലാൽ രൂപീകരിച്ച വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 10.30 ന് കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടും. കനകക്കുന്ന് കൊട്ടാരത്തിൽ റാലി സമാപിക്കും.

എക്‌സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു അധ്യക്ഷത വഹിക്കും. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, നന്ദൻകോട് കൗൺസിലർ കെ.എസ് ശബരീനാഥൻ, വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ മേജർ രവി, ഡയറക്ടർ സജീവ് സോമൻ എന്നിവർ പങ്കെടുക്കും.

ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെയും അനധികൃത കടത്തിനെയും പ്രതിരോധിക്കുന്നതിനും യുവജനങ്ങളിലും വിദ്യാർഥികളിലും ബോധവത്കരണം ശക്തിപ്പെടുത്തുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനൊപ്പം മുൻകൂട്ടിയുള്ള കണ്ടെത്തൽ, കൗൺസിലിംഗ്, ചികിത്സ, പുനരധിവാസം എന്നിവയുടെ പ്രാധാന്യവും പരിപാടിയിലൂടെ ജനങ്ങളിലെത്തിക്കും.

Spread the News

Leave a Comment

IMG 20260806 WA0051