anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൃശ്ശൂരിൽ മയക്കുമരുന്ന് വേട്ട.. രണ്ടു സ്ത്രീകളടക്കം നാലുപേർ പിടിയിൽ

തൃശ്ശൂരിൽ സിറ്റി ഡാൻസാഫിന്റെ വൻ എംഡി എം എ വേട്ട. 323 ഗ്രാം എംഡി എം എ പിടികൂടി.രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പിടിയിൽ .ഗുരുവായൂർ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. രണ്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തത് സ്ത്രീകളിൽ ഒരാളുടെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിരുന്നു. ഡാൻസാഫിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പീച്ചി വാണിയംപാറയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് രഹസ്യ ഭാഗത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സംഘത്തിലുള്ള ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടിൽ നിന്നും 20 ഗ്രാം എംഡി എംഎ കൂടി കണ്ടെടുത്തു. വീണ്ടും നടത്തിയ ചോദ്യം ചെയ്യലിൽ ഗുരുവായൂർ പഞ്ചാരമുക്കിലുള്ള അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ നിന്നും 300 ഗ്രാം എംഡിഎം എ കൂടി കണ്ടെടുക്കുകയായിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു

Spread the News

Leave a Comment

IMG 20260806 WA0051