anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചങ്ങമ്പുഴ സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

IMG 20260712 WA0087(1)

കണ്ണൂർ: ചെറുശ്ശേരി സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ “ചങ്ങമ്പുഴ കവിതകളിലെ കേരളീയത “എന്ന വിഷയത്തിൽ സംസ്ഥാന തലത്തിൽ നടത്തിയ പ്രബന്ധ മത്സരങ്ങളിലെയും ജില്ലാതലത്തിൽ നടത്തിയ ചങ്ങമ്പുഴ കവിതാലാപന മത്സരങ്ങളിലെയും വിജയികൾക്ക് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ വച്ച് കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: പി. ഇന്ദിര പുരസ്കാരങ്ങൾ വിതരണം ചെയ്തു.IMG 20260712 WA0085 (1) (1)IMG 20260712 WA0084 (1)IMG 20260712 WA0086 (1)

വിഷ്ണു പി.എ നാട്ടിക ,എ.സെബാസ്റ്റ്യൻ അങ്കമാലി, അജന്യ കെ.കൂടാളി, അനശ്വര ശുഭ പെരിയ എന്നിവർ പ്രബന്ധ മത്സര പുരസ്കാരങ്ങളും അനാമിക എസ്.നമ്പ്യാർ, മണികണ്ഠൻ.സി, കൃഷ്ണപ്രിയ ഇ.വി, പി.പി.കുമാരൻ എന്നിവർ കവിതാലാപന പുരസ്കാരങ്ങളും ഏറ്റുവാങ്ങി. സാഹിത്യ വേദി പ്രസിഡണ്ട് ടികെഡി മുഴപ്പിലങ്ങാട് അധ്യക്ഷത വഹിച്ചു. ജവഹർലൈബ്രറി സെക്രട്ടറി സുധീർ പയ്യനാടൻ ,കണ്ണൂർ ബ്ളൂ ഇങ്ക് ബുക്സ് എം.ഡി. ചന്ദ്രൻ സി.പി , കെ.വല്ലിടീച്ചർ എന്നിവർ ആശംസ നേർന്നു.സാഹിത്യ വേദി സെക്രട്ടറി സുഗതൻ ഇ.വി സ്വാഗതവും കഥാകൃത്ത് ശശീന്ദ്രൻ ചാലനന്ദിയും പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051