anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓപ്പറേഷൻ തൂഫാൻ.. തൃശ്ശൂരിൽ പിടിച്ച ലഹരി മരുന്ന് ശേഖരം കത്തിച്ചു നശിപ്പിച്ചു

തൃശൂര്‍ ജില്ല റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത ലക്ഷങ്ങള്‍ വില വരുന്ന ലഹരി മരുന്നു ശേഖരം കൂട്ടത്തോടെ കത്തിച്ചു നശിപ്പിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. റൂറല്‍ ജില്ലാ പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തൊണ്ടിമുതലായി പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് നശിപ്പിച്ചത്. 18 കിലോ കഞ്ചാവും, അതീവ മാരക ലഹരിവസ്തുവായ 203 ഗ്രാം മെത്താംഫെറ്റാമിനുമാണ് പുതുക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഓട്ടുകമ്പനിലെ ചൂളയില്‍ കത്തിച്ചു നശിപ്പിച്ചത്.റൂറല്‍ ജില്ലാ പൊലീസ് മേതാവി മുഹമദ് നദീം ചെയര്‍മാനായ ജില്ലാ ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. കനത്ത സുരക്ഷയിലാണ് ഇവ ഓട്ടുകമ്പനിയിലെ ഉയര്‍ന്ന താപനിലയുള്ള ചൂളയിലേക്ക് നിക്ഷേപിച്ചത്. ശരീരത്തില്‍ രാമകമായി ദോഷം ചെയ്യുന്ന ലഹരിയാണ് മെത്താഫിറ്റമിന്‍. വരും ദിവസങ്ങളിലും ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പൊലീസ് മേതാവി മുഹമദ് നദീം അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051