anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് വലിച്ചിഴച്ചു. മുഖത്ത് പരിക്ക്

ഡൽഹി. പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് രാഹുൽഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതോടെ രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി വലിച്ചിഴച്ചാണ് ഡൽഹി പോലീസ് കൊണ്ടുപോയത്. ഇതിൽ രാഹുൽഗാന്ധിയുടെ മുഖത്തു പരിക്കേറ്റു. കെ സി വേണുഗോപാൽ, കേരളത്തിലെ മന്ത്രി പിസി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ്  തുടങ്ങിയ നിരവധി നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ സമരത്തിന് തടയുകയും പ്രതിപക്ഷനിരയെ മുഴുവൻ അറസ്റ്റ് ചെയ്തേക്കുകയും ചെയ്തു നടപടി ഭാവിയിൽ എന്താണ് സംഭവിക്കുക എന്ന് പറയാൻ കഴിയാത്തതാണെന്ന് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. കേരള മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ള നേതാക്കളും ഡൽഹി സമരമുഖത്ത് എത്തിച്ചേർന്നിട്ടുണ്ട്.

Spread the News

Leave a Comment