anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

സീചെം ട്രോഫിയിൽ കേരളത്തിന് ആദ്യ തോൽവി: ഹിമാചൽ പ്രദേശിന്റെ വിജയം ഏഴ് വിക്കറ്റിന്

പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ തോൽപിച്ച് ഹിമാചൽ പ്രദേശ്. ഏഴ് വിക്കറ്റിനായിരുന്നു ഹിമാചൽ പ്രദേശിന്റെ വിജയം. വിജയത്തോടെ ഹിമാചൽ പ്രദേശ് ഫൈനലിൽ കടന്നു. കേരളം നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഫൈനൽ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. അർദ്ധസെഞ്ചുറി നേടിയ നജ്ല സി.എം.സി.യുടെയും ആശ ശോഭനയുടെയും ഇന്നിങ്സുകളാണ് കേരളത്തിന് കരുത്ത് പകർന്നത്. നജ്ല 50 പന്തുകളിൽ നിന്ന് 54-ഉം ആശ ശോഭന 38 പന്തുകളിൽ നിന്ന് 50-ഉം റൺസ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശ് 18.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 35 പന്തുകളിൽ 46 റൺസെടുത്ത ഹർലീൻ ഡിയോളാണ് ഹിമാചൽ പ്രദേശിന്റെ ടോപ് സ്കോറർ. സൊനാൽ ഥാക്കൂർ 29-ഉം മോണിക്ക ദേവിയും ദേവാൻശി ശർമ്മയും 27 റൺസ് വീതവും നേടി. കേരളത്തിന് വേണ്ടി നിയ നസ്നീൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Spread the News

Leave a Comment