anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

വീണ്ടും ഞെട്ടിച്ച് ഓക്‌സിജന്‍ ഗ്രൂപ്പ്; ജീവനക്കാര്‍ക്ക് കാറും വീടും സമ്മാനിച്ചു

കോട്ടയം: ജീവനക്കാര്‍ക്ക് കാറും വീടും സമ്മാനിച്ച് ഓക്‌സിജന്‍ ഗ്രൂപ്പ് വീണ്ടും ഞെട്ടിച്ചു. ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന് കാറും ലാപ്‌ടോപ്പ് ഡിവിഷണല്‍ ഹെഡ് പി.ആര്‍. ശ്രീജിത്തിന് വീടുമാണ് ഓക്‌സിജന്‍ ഗ്രൂപ്പ് സമ്മാനിച്ചത്. കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സ് ഹോട്ടലില്‍ നടന്ന ഓണം കിക്ക് ഓഫ് പരിപാടിയില്‍ ഓക്‌സിജന്‍ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളായ നടി മമിത ബൈജു ഇരുവര്‍ക്കും താക്കോലുകള്‍ കൈമാറി. ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, എസ് ക്വയര്‍ ടെക്‌നോളജി മാനേജിംഗ് പാര്‍ട്ണര്‍ ഷിജി ജോർജ്, ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്സിജന്‍ ഗ്രൂപ്പ് ഫിനാന്‍സ് വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, ഓക്സിജന്‍ ഗ്രൂപ്പ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ജിബിന്‍ കെ. തോമസ്, മാര്‍ക്കറ്റിംഗ് ഹെഡ് കെ. അമല്‍ ദേവ് തുടങ്ങിയവരും ഓക്‌സിജന്‍ ജീവനക്കാരും പങ്കെടുത്തു. ഓക്‌സിജനില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശിന് കഴിഞ്ഞ ഏപ്രിലില്‍ ബിഎംഡബ്ല്യു കാര്‍ സമ്മാനമായി നല്‍കിയിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് ഷാജഹാന്‍ സിറാജുദ്ദീന്‍ ഓക്‌സിജനില്‍ സോണല്‍ മാനേജരായി ജോലിയില്‍ പ്രവേശിക്കുന്നത്. ചുരുങ്ങിയകാലം കൊണ്ട് ഓക്‌സിജന്റെ റീജണല്‍ ബിസിനസ് ഹെഡായി ഷാജഹാന്‍ ഉയര്‍ന്നു. 17 വര്‍ഷം മുമ്പ് ഓക്‌സിജന്‍ ലാപ്‌ടോപ്പ് വിഭാഗത്തില്‍ സെയില്‍സ്മാനായിട്ടാണ് പി.ആര്‍. ശ്രീജിത്ത് ജോലിയില്‍ പ്രവേശിച്ചത്. ലാപ്‌ടോപ്പ് വിഭാഗത്തിലെ പലപദവികള്‍വഹിച്ച ശ്രീജിത്ത് നിലവില്‍ ലാപ്‌ടോപ്പ് ഡിവിഷണല്‍ ഹെഡാണ്. ആകസ്മികമായി ലഭിച്ച സമ്മാനങ്ങളില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.

Spread the News

Leave a Comment