anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വിശ്രമിക്കാം, സെൽഫി എടുക്കാം; 7000 ചതുരശ്ര അടിയിൽ അപ്പാച്ചിമേട്ടിൽ തീർത്ഥാടക വിശ്രമകേന്ദ്രം റെഡി

  ശബരിമല.  അപ്പാച്ചിമേട്ടിലെ ഉയരത്തിൽ നിന്ന് പെരിയാർ വന്യജീവി സാങ്കേതത്തിന്റെ കടുംപച്ച പശ്ചാത്തലത്തിൽ ഒരു സെൽഫി ആയാലോ? മല കയറി ക്ഷീണിക്കുന്ന അയ്യപ്പന്മാർക്ക് പ്രകൃതിയുടെ മടിത്തട്ടിൽ വിശ്രമിക്കാനും ഭംഗിയുള്ള ചിത്രങ്ങൾ പകർത്താനുമായി ശബരിമലയിൽ ഇതാ പച്ചപ്പിന്റെ ഉള്ളം തണുപ്പിക്കുന്ന ഇടം.

ലോവർ അപ്പാച്ചിമേട്ടിൽ ഉണ്ട വഴിപാട് കേന്ദ്രത്തിന് സമീപമാണ് 7000 ചതുരശ്ര അടിയിൽ തീർത്ഥാടക വിശ്രമകേന്ദ്രം ഒരുങ്ങിയത്. മൂന്ന് തട്ടുകളിലായി ഒരുക്കിയ ഇവിടെ 1000 തീർത്ഥാടകർക്ക് വരെ വിശ്രമിക്കാം. ടൈലുകൾ പാകി ഭംഗിയാക്കിയ പ്രതലത്തിൽ ഇരിക്കാൻ സ്റ്റീൽ ബെഞ്ചുകളും ബിൽറ്റ്-ഇൻ ഇരിപ്പിടങ്ങളുമുണ്ട്. കുടിക്കാൻ കുടിവെള്ള കിയോസ്ക്കും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ശുചിമുറിയും തയ്യാർ.

നേരെത്തെ ഉണ്ടായിരുന്ന ഈ സ്ഥലം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. 11 ലക്ഷം രൂപ ചെലവിട്ടാണ് ഇപ്പോൾ നവീകരിച്ചത്. നവീകരിച്ച തീർത്ഥാടക വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ഡിസംബറിന് മുമ്പ് ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ പറഞ്ഞു. അവസാന മിനുക്കുപണികൾ നടന്നുകൊണ്ടിരിക്കുന്നു.

Spread the News

Leave a Comment

IMG 20260806 WA0051