anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

” ഇനി ഒരു വിദ്യാർത്ഥിയുടെ നേരെ കൈ പൊങ്ങിയാൽ ചെർപ്പുളശ്ശേരി അങ്ങാടിയിലിട്ട് അടിക്കും”: എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ശാദുലി

Screenshot 20260807 175541 (1)

ചെർപ്പുളശ്ശേരി: വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ. ചെർപ്പുളശ്ശേരി പി.ടി.എം സ്കൂളിലേക്ക് എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ സ്കൂൾ അധികൃതർക്കും അധ്യാപകനുമെതിരെ കടുത്ത മുന്നറിയിപ്പുമായി പാലക്കാട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശാദുലി.

ഇനി ഒരു വിദ്യാർത്ഥിയുടെ നേരെ നിന്റെ കൈ പൊങ്ങിയാൽ ചെർപ്പുളശ്ശേരി അങ്ങാടിയിൽ ഇട്ട് അടിക്കും,” എന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഹമ്മദ് ശാദുലി തുറന്നടിച്ചു.

സംഭവത്തെക്കുറിച്ച്

പി.ടി.എം സ്കൂളിലെ അധ്യാപകൻ കഴിഞ്ഞ ദിവസം വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതിയുയർന്നിരുന്നു. സംഭവത്തിൽ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നും സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സമരത്തിന്റെ ഭാഗമായി വിദ്യാർത്ഥിയെ മർദ്ദിച്ച ഹിന്ദി അധ്യാപകൻ നൗഷാദിനെ മാനേജർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇതിനെ തുടർന്ന് എസ്എഫ്ഐ സ്കൂളിൽ നടത്തിയ സമരം പിൻവലിച്ചു. തുടർനടപടികളിലേക്ക് എസ്എഫ്ഐ കടക്കുമെന്ന് ശാദുലി അറിയിച്ചു.IMG 20260806 WA0051

പ്രതിഷേധ മാർച്ചിൽ എസ്.എഫ്.ഐ ഏരിയ, ഏരിയ കീഴ്ഘടകങ്ങളിലെ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051