anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഇഷ്ടമില്ലാത്തവരെ ബ്ലോക്ക് ചെയ്യുക’; സമൂഹമാധ്യമ വിമർശനങ്ങളിൽ പ്രതികരിച്ച് ദിയ കൃഷ്ണ

File 00000000a4b0820ba97a7995374f1b2c

കൊച്ചി: സമൂഹമാധ്യമങ്ങളിൽ തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ഇൻഫ്ലുവൻസറും സംരംഭകയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. തന്നെ കാണാൻ ആഗ്രഹിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ താൻ വ്ലോഗുകൾ തുടരുമെന്ന് ദിയ പറഞ്ഞു. കുടുംബത്തെ സ്നേഹിക്കുന്നവർക്കു വേണ്ടിയാണ് താൻ വീഡിയോകൾ പങ്കുവയ്ക്കുന്നതെന്നും ദിയ വ്യക്തമാക്കി.

‘എന്നെ കാണാൻ ഇഷ്ടപ്പെടുന്നവർക്കായി സമയം കണ്ടെത്തി പറ്റുമ്പോഴൊക്കെ വ്ലോഗ് ചെയ്യുന്നതാണ്. അല്ലാതെ ആരെയും വെറുപ്പിക്കാൻ വേണ്ടിയല്ല’ എന്നായിരുന്നു ദിയയുടെ പ്രതികരണം.

തന്നെയും കുടുംബത്തെയും ഇഷ്ടപ്പെടാത്തവരുണ്ടെന്നും, എന്നാൽ അവരെ നിരന്തരം വിമർശിക്കുന്നതിൽ അർഥമില്ലെന്നും ദിയ പറഞ്ഞു. തനിക്ക് ഇഷ്ടമില്ലാത്തവരും തന്നെ ദ്രോഹിച്ചവരുമുണ്ടെന്നും അവരുടെ വീടിന് പുറത്ത് പോയി കല്ലെറിയേണ്ട ആവശ്യമില്ലെന്നും ദിയ അഭിപ്രായപ്പെട്ടു.

‘ഇഷ്ടമില്ലാത്തവരെ മെൻഡ് ചെയ്യാതിരിക്കുക, ബ്ലോക്ക് ചെയ്യുക’ എന്നായിരുന്നു ദിയയുടെ നിർദേശം. തന്നെ കാണാൻ ആഗ്രഹിക്കുന്ന ഒരാൾ മാത്രമുണ്ടെങ്കിലും അവർക്കായി താൻ വ്ലോഗ് ചെയ്യുമെന്നും ദിയ പറഞ്ഞു. കുടുംബത്തെയും സ്നേഹിക്കുന്നവർക്കു വേണ്ടിയാണ് വീഡിയോകൾ പങ്കുവയ്ക്കുന്നതെന്നും കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ ഒരാൾ കാണിച്ചുതരുന്ന ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രേക്ഷകർ കാണുന്നതെന്നും ദിയ ചൂണ്ടിക്കാട്ടി. ഒരാൾക്ക് വേണമെങ്കിൽ സോഷ്യൽ മീഡിയയിൽ എല്ലാം ഫേക്ക് ചെയ്യാനാകുമെന്നും, എന്നാൽ താൻ വീഡിയോകളിൽ കാണുന്നതുപോലെയാണ് യഥാർഥ ജീവിതത്തിലും പെരുമാറുന്നതെന്നും ദിയ പറഞ്ഞു.

‘എന്നെ നേരിട്ട് കണ്ട ഒരാളും നിങ്ങൾ ഒരു അഹങ്കാരിയാണെന്ന് പറഞ്ഞിട്ടില്ല. ഞാൻ വളരെ ഡൗൺ ടു എർത്താണ്. എന്നെക്കൊണ്ട് സഹായിക്കാൻ കഴിയുന്നവരെയെല്ലാം ഞാൻ സഹായിച്ചിട്ടേയുള്ളൂ. എന്നെ പറ്റിക്കാൻ കഴിയുന്നവർ എന്നെ പറ്റിച്ച് പോയിട്ടേയുള്ളൂ’ എന്നും ദിയ പറഞ്ഞു.

തന്റെയും ഭർത്താവ് അശ്വിന്റെയും കുടുംബങ്ങൾ സന്തോഷത്തോടെയാണ് കഴിയുന്നതെന്നും ഇരു കുടുംബങ്ങൾക്കുമിടയിൽ യാതൊരു പ്രശ്നവുമില്ലെന്നും ദിയ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ കാണിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പലരും അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നതെന്നും ദിയ പറഞ്ഞു. ‘ഒരു റിയൽ ആളെയാണ് ഇഷ്ടപ്പെടുന്നതെങ്കിൽ എന്റെ വീഡിയോ കണ്ടാൽ മതി. കമന്റിടുന്നവർ പറയുന്നതുപോലെ ജീവിക്കാൻ ഈ ലോകത്താർക്കും പറ്റില്ല’ എന്നായിരുന്നു ദിയയുടെ വാക്കുകൾ.

Spread the News

Leave a Comment

IMG 20260806 WA0051