മണ്ണാർക്കാട് തിരുവാഴിയോട് റൂട്ടിൽ ബസ്സുകളുടെ മിന്നൽ പണിമുടക്ക്
ശ്രീകൃഷ്ണപുരം. മണ്ണാർക്കാട് തിരുവാഴിയോട് റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാക്കി. കണ്ടക്ടറെ കയ്യേറ്റം ചെയ്തു എന്ന് ആരോപിച്ചാണ് ജീവനക്കാർ ബസുകളുടെ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. രാവിലെ നേരമായതിനാൽ നിരവധി യാത്രക്കാരാണ് പണിമുടക്കിൽപെട്ട് വലഞ്ഞത്.