anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വാണിയംകുളം ടി.ആർ.കെ. സ്കൂളിന് ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ പുരസ്കാരം

File 00000000a4b0820ba97a7995374f1b2c

പാലക്കാട്: മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വാണിയംകുളം ടി.ആർ.കെ. ഹയർ സെക്കൻഡറി സ്കൂളിന് ഒറ്റപ്പാലം ഉപജില്ലാ ലിറ്റിൽ കൈറ്റ്സ് പുരസ്കാരം ലഭിച്ചു.

വിദ്യാർത്ഥികളുടെ സംസ്ഥാനതലം വരെയുള്ള ഐ.ടി. മേളകളിലെ പങ്കാളിത്തം, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ, ആനിമേഷൻ പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സൈബർ സെക്യൂരിറ്റി തുടങ്ങിയ വിവിധ മേഖലകളിൽ സ്കൂൾ കാഴ്ചവെച്ച മികവ് വിലയിരുത്തിയാണ് പുരസ്കാരത്തിന് അർഹമാക്കിയത്.

പാലക്കാട് മേഴ്സി കോളേജിൽ നടന്ന ചടങ്ങിൽ വെച്ച്, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം. സലീന ബീവിയിൽ നിന്നും സ്കൂളിലെ കൈറ്റ് മെന്റർമാരായ ടി.എം. സാജിത, ടി.ആർ. രാഘില എന്നിവരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഭഗവത് ദേവദാസ്, വിഷ്ണു നാരായണൻ എന്നിവരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

Spread the News

Leave a Comment

IMG 20260806 WA0051